Home Authors Posts by എരമല്ലൂർ സനിൽകുമാർ

എരമല്ലൂർ സനിൽകുമാർ

0 POSTS 0 COMMENTS

പുഴ

മിഴികളെമൂടി മിഴികളിൽനിന്നും കാഴ്‌ച പടിയിറങ്ങുന്നുവോ നാവുകൾ തോറും കുടിവെച്ചു മൗനം കുടിയിരിക്കുന്നുവോ ശബ്ദം മുറിയാത്ത കാതുകൾ തേടി ചേരകളിഴയുന്നുവോ കാട്ടുപൊന്തയിൽ പുഴുവരിക്കേണ്ടവൻ നീ തന്നെ! പുതിയ നക്ഷത്രങ്ങളെന്നെ നോക്കി ചിരിക്കുന്നുവല്ലോ കാട്ടുപൊന്തയോളമൊരു പുഴയൊഴുകും ചുടുനിണത്താലൊരു പുഴ! Generated from archived content: sept_poem43.html Author: eramallur_sanilkumar

തീ

പുര നിറഞ്ഞു നില്‌ക്കുന്ന മൂന്നു പെൺമക്കളുടെ അച്ഛനാണയാൾ. അയാളുടെ നെഞ്ചിൽ നിന്നാണ്‌ ആ ചെറുപ്പക്കാരൻ സിഗരറ്റ്‌ കത്തിക്കുന്നത്‌. Generated from archived content: story7_june.html Author: eramallur_sanilkumar

ജലസമാധി

ആകാശംമുട്ടെ തിര ആർത്തലച്ചു വരികയാണ്‌. ഞാൻ ഓടിയില്ല. എന്റെ കാലുകളെക്കാൾ വേഗമുണ്ട്‌ തിരയ്‌ക്കെന്ന അറിവ്‌ എന്നെ നമ്രശിരസ്‌കനാക്കി. എനിക്ക്‌ മുകളിലൂടെ തിര.... ഞാനൊരു സ്‌ഫടികക്കൂട്ടിലായി. പിന്നെ, തിര എനിക്ക്‌ മുകളിലമരുകയായി... Generated from archived content: story2_june7.html Author: eramallur_sanilkumar

തീർച്ചയായും വായിക്കുക