എരമല്ലൂർ സനിൽ കുമാർ
കരിയിലകള്‍
മാഞ്ചോട്ടില്‍ അമ്മകരിയിലകള്അടിച്ചു വാരുന്നതുംകരിയിലകള്കത്തിച്ചും കത്തിക്കാതെയുമൊക്കെതെങ്ങുകള്ക്ക്വളമാക്കുന്നതും ഒരു പതിവുകാഴ്ച! എന്നത്തേയും പോലെകാറ്റില്അമ്മയുടെ നരച്ചമുടികള്‍ പാറിക്കളിക്കുന്നുമുടിമാടിയൊതുക്കുവാന്അമ്മ എന്നേമറന്നമാതിരി പലപ്പോഴുംനോക്കിനില്ക്കാറുണ്ട്ഒരു കൈപിന്നില്‍ കെട്ടിപഴയഈര്ക്കില് ചൂളുകൊണ്ട്അമ്മവളരെ പതിയെശ്രദ്ധിച്ച് സൂക്ഷിച്ച്കരിയിലകള്ഒന്നുപോലും വിട്ടുപോകാതെഅടിച്ചു കൂട്ടുന്നത്ഈ കാഴ്ചഇനിമറ്റെവിടെകാണുവാന് കിഴക്കന്‍ കാറ്വെച്ചു കേറുകയാണ്ഓര്ക്കാപ്പുറത്തായിരിക്കുംതുള്ളിക്ക...
കാവ്
കാവ്! ആലും അരയാലും പാലയും പുന്നയും അത്തിയും ഇത്തിയും ഞാറയും ഇലഞ്ഞിയും പിന്നെ, കുറെ പാഴ്മരങ്ങളും വള്ളിയും വള്ളിക്കുടിലും ഒക്കെ കൂടി പകലും ഇരുളിന്റെ ഒരു കൂട്! അതായിരുന്നു വലിയമ്മാമയുടെ വീടിനടുത്തുള്ള കാവ്. അവധി ദിവസങ്ങളിൽ, ഞാൻ വലിയമ്മാമയുടെ വീട്ടിലേയ്ക്കോടും, അവിടെ ആരും കാണാതെ രാധേടത്തിയുടെ കയ്യ് പിടിച്ചും കൊണ്ട് കാവിനുള്ളിലേയ്ക്ക് ഒരു നൂണ്ട് കയറ്റമാണ്. ഇരുളിൽ കുറച്ചുനേരം നിന്നു കഴിയുമ്പോൾ പതിയെ കണ്ണുകൾ തെളിയും. അരണ്ട നിലാവെളിച്ചത്തിലെന്നോണം ചുറ്റുപാടും കാണാമെന്നാകും. പിന്നെ, രാധേടത...