ഇ. പി. രാജഗോപാലന്‍
വിഷമവും വിനിമയവും
കഥയില്‍ സ്വയം ആവിഷ്ക്കരിക്കണമെന്ന് ഒരാള്‍ക്ക് തോന്നുന്നെതെന്തു കൊണ്ടാകും? പറയാനുള്ള താത്പര്യം മാത്രമല്ല അതിന്റെ കാരണം. ചില പ്രശ്നങ്ങളെ- അത് വ്യക്തിപരമായവയാകാം, സാമൂഹികമാവാം, ദാര്‍ശനികമാവാം, ഇതൊക്കെ കലര്‍ന്നതാവാം, അമൂര്‍ത്ത സ്വഭാവമുള്ളതാവാം- നേരിടാനുള്ള ഭാഷാവൃത്തിയായി കഥാനിര്‍മ്മാണത്തെ കാണാം. ലോകകാഴ്ചകളെ ഒരു ഭാഷാവ്യവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് അവയെ കൂടുതല്‍ മനസിലാക്കുന്നതിനായാണ്- ആ കാഴ്ചകളിലെ സമസ്യകളെ എങ്ങനെ നേരിടാനാവും എന്ന ആരായലും അതിലടങ്ങിയിരിക്കുന്നു. കഥനം വഴി ഈ പ്രശ്നങ്ങളിലേക്കും കാ...