ഇ.പി. ആനന്ദം.
സാഹിത്യവിദ്യാർത്ഥികൾക്കൊരു ഗ്രന്ഥം
പ്രാചീന സാഹിത്യപഠനങ്ങൾ വിരളമായിക്കൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തിന്റെ ആധുനികദശയിൽ പഴമയിലേയ്‌ക്കു പതിഞ്ഞിറങ്ങി ചർവ്വിതചർവ്വണം ചെയ്യാനുളള സഹജവാസനകളിൽനിന്ന്, അനുവാചകന്റെ മനസ്സിൽ പടർന്നു വരുന്ന മുരടിപ്പിനെ നനവാർന്ന ആസ്വാദനരചനയിൽ മുട്ടിക്കാൻ ചില കൃതികളെങ്കിലും ഉപകരിക്കുന്നു എന്നുളളത് പ്രാചീന സാഹിത്യ കുതുകിയായ ഒരു ഭാഷാഗവേഷണ വിദ്യാർത്ഥിയുടെ ആഗ്രഹം സാഫല്യമാകുന്നു. പേരും നാളും കൃതികളുടെ എണ്ണവും പറഞ്ഞുപോകുന്ന സാഹിത്യചരിത്ര ഗ്രന്ഥങ്ങൾ നമുക്ക് ധാരാളമുണ്ട്. അതിൽ താത്‌പര്യം കുറഞ്ഞുവരുന്ന പുതിയ ഭാഷാ വിദ...
പുനത്തിൽ കുഞ്ഞബ്‌ദുളള വിചാരണ ചെയ്യപ്പെടുന്നു.
നോവലെറ്റുകൾ എന്ന പേരിൽ മലയാളത്തിൽ സാർവ്വത്രിക പ്രചാരം നേടിയ നീണ്ടകഥകൾ എഴുതിയവരുടെ കൂട്ടത്തിൽ പുനത്തിൽ കുഞ്ഞബ്‌ദുളളയുടെ സ്‌ഥാനം അനിഷേദ്ധ്യമാണ്. ഈ പ്രത്യേക ശാഖ ഏറെ വായനക്കാരെ ആനുകാലികങ്ങളിലേക്ക് ആകർഷിക്കുക മാത്രമല്ല ചെറുകഥയ്‌ക്കും നോവലിനുമിടയിലൊരു ചാൽ കീറുകയും ചെയ്‌തു. ദൈർഘ്യത്തിന്റെ അടിസ്‌താനത്തിൽ മാത്രമല്ല നോവലെറ്റുകൾ വേറിട്ടു നിൽക്കുന്നത്; അതിൽ ആവിഷ്‌കൃതമാകുന്ന ജീവിതത്തിന്റെ ക്യാൻവാസ്‌കൂടി പ്രസക്തമായിവരുന്നു. കുഞ്ഞബ്‌ദുളളയെ സംബന്ധിച്ചിടത്തോളം ചെറുകഥയ്‌ക്കോ നോവലിനോ ഉൾകൊളളാനാവാത്ത ജീവിതാ...