ഇ.പി.ശ്രീകുമാർ
കണ്ണീർ പശു
എതിരെ ഇരിയ്‌ക്കുന്നവരുടെ നോട്ടങ്ങളിൽനിന്നും ഒഴിയാനാവാതെ വരുന്നതാണ് ട്രെയിൻ യാത്രക്കാരുടെ ദുര്യോഗം. അയാളുടേയും ഭാര്യയുടേയും മടിത്തട്ടിൽ വിശ്രമിച്ചിരുന്ന ഇരട്ടക്കുട്ടികളുടെ തുണിയിട്ടു മറച്ച വലിപ്പമേറും തലകളുടെ അസാധാരണത്വം കണ്ടറിയാനുളള ആകാംക്ഷ സഹയാത്രികരിൽ കാണാമായിരുന്നു. ഉടലിനു യോജിക്കാത്ത മുഴുത്ത തലകളെ ഒളിപ്പിക്കാനുളള പ്രയാസം കുട്ടികളുമായുളള ആദ്യയാത്രയിൽ അയാൾക്ക് ബോധ്യമായി. വളർന്നു വലുതാകുന്ന തലയുമായി ഇരട്ടകൾ ഒരു വയസ്സു തികയ്‌ക്കില്ലെന്നായിരുന്നു ഡോക്‌ടർമാർ വിധിയെഴുതിയത്. വിധിഹിതം അനുഭവിക്...