Home Authors Posts by എൽസ നീലിമ മാത്യു

എൽസ നീലിമ മാത്യു

2 POSTS 0 COMMENTS

എഴുത്ത്

  നീണ്ട കൈവിരലുകൾ കൊണ്ട് ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ സദാ ശ്രമിക്കുമെങ്കിലും, ഭാഗ്യമോ നിർഭാഗ്യമോ, എഴുത്തെന്നതൊരു പകരുന്ന അവസ്ഥയേയല്ല. കണ്ടുനിൽക്കുന്ന ആൾക്കൂട്ടത്തിൽ ചിലർ ചിരിക്കും. ചിലർ കരയും. ചിലർ മൂക്കത്ത് വിരൽ വക്കും. ഇനിയും ചിലർ ചെവിപൊത്തും. ചുരുക്കം ചിലർ പത്തുപേരോട് പറയും. കയ്യടിച്ചാൽ കേമം; ഇല്ലെങ്കിലും വേണ്ടില്ല. ഇനിയും മനസ്സിലാവാത്തത്, എന്തിനാണ് ചിലർ മുഖം ചുളിക്കുന്നത് എന്ന് മാത്രമാണ്! ഭാഗ്യമോ നിർഭാഗ്യമോ, എഴുത്തെന്നതൊരു പകരുന്ന അവസ്ഥയേയല്ല.

തികച്ചും സാങ്കൽപ്പികം

ഇന്നുതന്നെ ഒരു കവിതയെഴുതണം. നീളമൊട്ടും കുറയാതെ, ഒരു നൂറ് അല്ലെങ്കിൽ, നൂറ്റിയമ്പത് താളുകൾ എഴുതി നിറക്കണം. അതിൽ ഒരു നായകൻ വേണം. അവന് ഒരു ശത്രുവെങ്കിലും വേണം. അവർ എപ്പോഴും കലഹിക്കണം. കലഹം മൂക്കുമ്പോൾ, ശത്രുക്കൾക്ക് തട്ടിക്കൊണ്ടുപോകാൻ ഭാര്യയോ മക്കളോ ശിഷ്യരോ വേണം. അതിന്റെ പേരിൽ അവർ കലഹം തുടരണം. വാളുകൾ തമ്മിലിടയണം; കളത്തിലിറങ്ങിയവർ മരിച്ചുവീഴണം. പരിചകൾ തട്ടിത്തെറിപ്പിക്കണം; കണ്ടുനിന്നവരുടെ ചോര പൊടിയണം. ശത്രുവിനെ നിരായുധനാക്കണം. കയ്യിലൊരു കമ്പോ നെഞ്ചിലൊരു കവചമോ ഇല്ലാതെ നിലത്തുവീ...

തീർച്ചയായും വായിക്കുക