എൽസി യോഹന്നാൻ ശങ്കരത്തിൽ
അമ്മയുടെ അന്ത്യനാളുകള്‍
രാത്രിയില്‍ തേങ്ങലോടെ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോഴാണ് ഞാന്‍ കണ്ടതു സ്വപ്നമായിരുന്നുവെന്ന് രമണി തിരിച്ചറിഞ്ഞത്. തുരുമ്പു പിടിച്ച ഒരു വീല്‍ച്ചെയര്‍ ഇരുളടഞ്ഞ ഒരു മുറിയുടെ മൂലയ്ക്കിരിക്കുന്നതാണ് കണ്ടത്. ചിന്തകള്‍ പിന്നിലേക്കു ചാഞ്ഞു. ഇരുട്ടും ഏകാന്തതയും തളം കെട്ടി നില്‍ക്കുന്ന നിശയുടെ ഒരു നിശബ്ദ യാമം. മൂത്രത്തില്‍ കുതിര്‍ന്ന് വെള്ളം കിട്ടാതെ തൊണ്ട വരണ്ടുള്ള ഒരു ഞരക്കം. വിളിച്ചു നോക്കി കരഞ്ഞു നോക്കി അടുത്ത മുറിയില്‍ ഹോം നേഴ്സ് ഗാഢനിദ്രയിലാണ്. തൊട്ടടുത്ത മുറിയില്‍ വാര്‍ദ്ധക്യവും അവശതയും കൂട്ടായി വൃദ...
ഇന്നെന്റെ ജന്മനാട്
മൂന്നു ദശകങ്ങള്‍ക്കപ്പുറം ഞാനെന്റെ നാടിന്റെ നീണ്ട നടവഴി പിന്നിട്ടിന്നായിരമായിരം കാതങ്ങള്‍ക്കിപ്പുറംകാണാന്നിലാകിലു മെന്‍ജന്മനാടിന്റെപണ്ടത്തെ നാള്‍കള്‍ ഓര്‍ത്തുകൊണ്ടിന്നുമാമേച്ചില്‍പ്പുറങ്ങളില്‍ മേയുമെന്‍ മാനസംഇന്നെന്റെ നാടിന്‍ മുഖഛായയില്‍പ്പോലുംവന്നു കയ്യാളിപ്പോയ് നാഗരികാദേശംകേര സമൃദ്ധമാം കേരളമിന്നിപ്പോള്‍ റബ്ബറിന്‍ കൊക്കോയിന്‍ നാടായി മാറിപ്പോയികൂറ്റന്‍ മണിമേട, പോര്‍ച്ചില്‍ പുത്തന്‍ കാറ്റ്റി. വി. , വി. സി. ആര്‍, മിക്സി , ഫ്രിഡ്ജ്, ഓവന്‍,സര്‍വ്വം റെഡിമെയ്ഡ് പാക്കറ്റു ഭക്ഷണം സര്‍വ്വത്ര നാഗരം പച്...
ജന്മനക്ഷത്രം
താമസക്കരിമ്പടക്കെട്ടിനാല്‍പ്പുതച്ചപോല്‍വിസ്മയം, ഭയം, ശോകം തിങ്ങിടും തുരുത്തുപോല്‍മൂകമായ് നിലകൊള്ളും ചൈതന്യക്ഷേത്രമേ നീലോകനീതിയുച്ചസ്ഥം ഘോഷിപ്പു ശോകാക്രാന്തം!ശാരദ സാന്ധ്യ നീലകാന്തിയില്‍ വിഷാദാര്‍ദ്രംതാരകവെളിച്ചത്തില്‍ നില്‍പ്പൂ നീ പരീക്ഷീണം:പച്ചമേടുകള്‍ താരും പാടവും മേളിക്കുമീസ്വച്ഛന്ദ സുന്ദരമാം ഗ്രാമീണ വിശ്രാന്തത്തില്‍നാലഞ്ചു ദശകങ്ങള്‍ പുഷ്ക്കലപ്രഭങ്ങളായ്നിഷ്ക്കമ്പം ദീപ്തിച്ചു നീ വാസരരാത്രങ്ങളെ,സ്നേഹാര്‍ദ്രജീവിതത്താല്‍ ദിവ്യമാം നാളങ്ങളാല്‍ഗേഹാശ്രമാന്തരീക്ഷം വര്‍ണ്ണാഭമായ് നീ മാറ്റിജീവല്‍ സ്പന്ദന...
നിഷാദം
വർഷദശങ്ങൾ കൊഴിഞ്ഞുമറഞ്ഞും ഹർഷ, വിഷാദ, വിയോഗമുറഞ്ഞും നല്ലൊരു നാളെയെയുള്ളിൽപ്പേറി നല്ലാർമണികളു മവരുടെ പിമ്പേ വല്ലഭർ, സോദരർ, ബാന്ധവ വൃന്ദം അല്ലലു തിങ്ങിയ കേരളഭൂവീ ന്നീക്കാനാവിൽ വാസികളായി; ജീവിക്കാനായ് തത്രപ്പെട്ടും ജോലികളൊന്നും രണ്ടും ചെയ്‌തും കണ്ണുകൾനിറയെ കൈക്കുഞ്ഞിനെയും കാണാനൊക്കാതോടിനടന്നും സോദരരെ ക്കരകേറ്റാനായി സ്വന്തം ജീവിതമൊറ്റികൊടുത്തും കുഞ്ഞിക്കാലുകളൊന്നോരണ്ടോ കണ്ടാൽമതിയെന്നൊട്ടു നിനച്ചും വല്ലഭനൊത്തമരാനും നേരം ഇല്ലാതിടവിട ഷിഫ്‌റ്റുകൾ ചെയ്‌തും ഓടിനടന്നനവധി സമ്പാദ്യം നേടിയഥാ വന്നാനൊരുകാലം, വ...
ഒരു പിടിയോർമ്മകൾ
ആഴക്കടലിന്റെയക്കരെയെത്തിയീ- യൈശ്വര്യദേവിതൻ നർത്തന ഭൂമിയിൽ എത്രയോ നാളുകൾ സ്വപ്‌നം ലാളിച്ചൊരാ മുഗ്‌ധമോഹങ്ങൾ പൂവിട്ടു വിടരവേ ഇന്നും സ്‌മരിക്കുന്നു സ്‌നേഹവായ്‌പോടെന്റെ നിർമ്മലമാം ജന്മനാടിന്റെ മേന്മകൾ മലരണിക്കാടുകൾ തിങ്ങിവിങ്ങീടുമാ- മരതകക്കാന്തിയിൽ മുങ്ങിവിളങ്ങീടും കേരവൃക്ഷങ്ങൾ നിരന്ന്‌വിലസീടു- മെന്മലനാടിന്റെ ചേലാർന്ന ഗ്രാമങ്ങൾ കൂടുവിട്ട കിളിയന്തിയണയുമ്പോൾ ചേലോടുതിർക്കും കളകൂജനങ്ങളും അസ്‌തമനാർക്കന്റെ മായാവിലാസത്താൽ ചെമ്മേ തിളങ്ങുന്ന സിന്ദൂരസന്ധ്യയും, ഈറനടുത്താപ്പുഴയിലെ നീരാട്ടം ഇന്നുമെന്നാന്മാവിൽ ന...
ഒഴിഞ്ഞവീട്ടിൽ
കടന്നു ചെന്നു ഞാനടഞ്ഞ വാതിലിൻ പടിയിൽ കദനക്കടലും പേറി, യെൻ മധുരമാർന്നതാം സ്‌മരണ രേണുക്കൾ പതിഞ്ഞുറങ്ങിടും വിശ്രയഗേഹത്തിൽ. പടിക്കലെത്തവേ വാതിൽ തുറക്കുവാൻ വഴിക്കണ്ണുമായി കാതോർത്തിരിക്കുവാൻ പരിഭവം ചൊല്ലി തോളിൽ തലോടിക്കൊ ണ്ടകത്താനയിച്ചിട്ടെത്രയും വേഗത്തിൽ കുശലമന്വേഷിച്ചൂണു വിളമ്പുവാൻ, വിടചൊല്ലീടവേ കണ്ണീർ പൊഴിക്കുവാൻ വിതുമ്പും ചിത്തത്താൽ വിട നൽകീടുവാൻ, പിടയും കരളാൽ മുത്തമണയ്‌ക്കുവാൻ ഒരുത്തരുമിന്നീയൊഴിഞ്ഞ വീടതി- ലിരിപ്പതില്ലല്ലോ, ആർത്തിയോടോടുവാൻ. ഇരുൾ പരന്നൊരെൻ മനസ്സിലക്ഷര- പ്പൊരുൾ വിരിയിച്ചൊരോലയിലാശ...
വിരിയട്ടെ ഇനിയും നാലുമണിപ്പൂക്കൾ
പ്രവാസികളുടെ മുൻനിരക്കാർക്കിത് അമേരിക്കൻ മണ്ണിൽ നാലു ദശാബ്‌ദത്തിന്റെ തികവ്. 1970കളിലെ മലയാളി പ്രവാസിത്തലമുറയ്‌ക്കു ഓർമകളുടെ കൂടുകൂട്ടാനേറെ. ജൻമനാടു വിട്ട് സ്വപ്‌നങ്ങളുടെ കാവൽക്കാരായി അമേരിക്കൻ മണ്ണിലെത്തി സ്വർഗം പണിതുയർത്തുകയായിരുന്നു അവർ. കടന്നു വന്ന പഥങ്ങളിലെ ജിവിതത്തിന്റെ നേർക്കാഴ്‌ചകളിൽ തെളിയുന്നത് അധ്വാനത്തിന്റെ വിയർപ്പു മണികളും കണ്ണീരിന്റെ നനവും ചിരിയുടെ സ്‌നിഗ്‌ദ്ധതയുമാണ്. 1970-ൽ ഞാൻ അമേരിക്കയിൽ കാലുകുത്തിയപ്പോൾ മുതലുള്ള ഓർമകൾ എന്നിൽ ചിറകുവിരിക്കുകയാണ്. നീണ്ട നാലു ദശാബ്‌ദങ്ങൾ. ...