എല്‍ദോ മത്തായി
ഒരു കുട്ടികവിത – വിദ്യാഭ്യാസം
വിദ്യയെന്ന മണിമുത്തുകള്‍ ചെപ്പിലോളിപിച്ചു-വെച്ചൊരു വിദ്യാലയങ്കണത്തില്‍അധ്യാപകന്‍ തന്‍ നാവിന്തുളമ്പില്‍ നിന്നു-തിര്ന്നു വീണോരു മുത്തുകള്‍ പെറുക്കി ഞാന്‍ വിദ്യാമുത്തുകള്‍ കൊടുത്തു ഞാന്‍ വാങ്ങികുളിര്മുയെകുമൊരു വലിയക്കങ്ങള്‍അക്കങ്ങള്‍ മാറ്റി അന്നത്തിനായി യാചിച്ചഎന്നെയവരധിക്ഷേപിച്ചു തിരിച്ചയച്ചു നിനച്ചില്ലോരിക്കലും ഇന്നുവരെ കൂട്ടി-വെച്ചൊരക്കങ്ങള്‍ കടലാസുപുലികളെന്ന്‍ആരുടെ തെറ്റിതു പിഞ്ചുകുഞ്ഞേ, നിന്നെമുത്തുകള്‍ കാട്ടി ഭ്രമിപ്പിച്ചവരുടെയോ അക്കങ്ങള്‍ കണ്ടു ഭ്രമിചിടല്ലേ നിങ്ങള്‍തേടു ജീവിതവിജയമന്ത്രങ്ങള്...