ഇ.കെ. രാജവര്‍മ്മ
ഓരോ തന്ത്രത്തിനും ഒരു മറുതന്ത്രമുണ്ട്
ഏതൊരു പ്രയത്‌നവും വിജയിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള തന്ത്രങ്ങളും ഉപയോഗിക്കേണ്ടി വരും. ഒരു മല്‍സരത്തിലാണെങ്കിലും, സമരത്തിലാണെങ്കിലും, യുദ്ധത്തിലാണെങ്കിലും നമ്മള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് നമ്മുടെ വിജയവും തോല്‍വിയും നിശ്ചയിക്കുന്നത്. ജീവിതത്തിലാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സൈന്യങ്ങളെ മുഴുവന്‍ കൗരവര്‍ക്ക് കൊടുത്ത് താന്‍ ആയുധം എടുക്കാതെ പാണ്ഡവപക്ഷ ത്തുനിന്ന് അവരെ ജയിപ്പിച്ച കഥ നമുക്ക് എന്നും ഒരു പാഠമാണ്. വില്ലാളിവീരനായ അര്‍ജ്ജുനന്‍ യുദ്ധത്തില്‍...