Home Authors Posts by ഏഴാച്ചേരി രാമചന്ദ്രൻ

ഏഴാച്ചേരി രാമചന്ദ്രൻ

3 POSTS 0 COMMENTS

ഗുരുപൂജ

ഇനിയിവൻ സർഗസിദ്ധി പൊലിഞ്ഞവൻ കവിതയാലടരാടാനശക്തൻ, പെരിയ സർക്കാർസമിതികൾക്കൊന്നിനും പരിഗണിക്കപ്പെടാത്തോനശാന്തൻ, എങ്കിൽ നാമിവനെത്രയും വേഗം അന്ത്യകർമ്മത്തിന്നാമുഖമുദ്രയായ്‌ നൽകിടാം ഗുരുപൂജ; പൊന്നാടയാൽ ഉളള വീര്യവുമൂതിക്കെടുത്താം. Generated from archived content: poem1_july_05.html Author: eezhacheri_ramachandran

ഉപദേശം

    ‘ചിരിക്കുന്നിട’ ‘മിരിക്കുന്നിട’- മിപ്രകാരം രണ്ടുപേരാ- ണിടച്ചേരി തട്ടകത്തിൽ നടനമോഹിനിമാർ. രണ്ടുപേരും മാറ്റുരയ്‌ക്കും മൽസരത്തിനു സാക്ഷിയാകാൻ വൻജനാവലി, വന്നു നഗരം കോൾമയിർക്കൊണ്ടൂ. ചിരിക്കുന്നിടമാദ്യമെത്തി പൊടിപൊടിച്ചാൾ; ജനം പക്ഷേ പുകയ്‌ക്കാനുളളിടം തേടി പുറത്തേയ്‌ക്കോടി. ഇരിക്കുന്നിടമൊടുക്കം വ- ന്നരങ്ങിൽ പിന്തിരിഞ്ഞാടി- ത്തകർത്താൾ, ജനമവൾക്കൊപ്പം താളമിട്ടാടി, ചിരിക്കുന്നിട, മിരിക്കുന്നിട- മിവർ തങ്ങളിലുളള ഭേദം കരക്കാർക്കും ജൂറിമാർക്കും തികച്ച...

താങ്ങുകൃഷിക്കാർ

നല്ലതുപോലെ നടക്കാനെനിക്കാകു- മെന്നാ ശഠിച്ചു കുതറുന്ന മന്ത്രിയെ, ഇല്ല, വിടി, ല്ലവശൻ ഭവാ, നെന്നതാ രണ്ടുവശത്തുമായ്‌ താങ്ങുന്നു മൂന്നുപേർ. ചാനൽ മിഴികളിലേയ്‌ക്കതാ പല്ലിളി- ച്ചാരെയോ വെല്ലുവിളിക്കുകയാണവർ. Generated from archived content: poem11_dec21_07.html Author: eezhacheri_ramachandran

തീർച്ചയായും വായിക്കുക