Home Authors Posts by പുഴ എഡിറ്റർ

പുഴ എഡിറ്റർ

121 POSTS 0 COMMENTS

ഭരണം നടത്താന്‍ സമയമെവിടെ?

സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും നടി ശാലു മേനോനും ചേര്‍ന്നു നമ്മുടെ മാധ്യമങ്ങളെ മാത്രമല്ല സംസ്ഥാനത്തെ ഭരണ സംവിധാനത്തെയും കീഴടക്കിയിരിക്കുന്നുവെന്നു വേണം പറയാന്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇതൊരു ആഘോഷമാണ്. എന്നാല്‍ ആ ആഘോഷത്തിനിടെ നട്ടംതിരിയുകയാണ് സംസ്ഥാനത്തെ ഭരണകൂടം. നാട്ടില്‍ ഒരു ഭരണമുണ്ടോ എന്ന് ഭംഗ്യന്തരേണ ചോദിച്ച കോടതി തന്നെ ഇക്കാര്യം സുവ്യക്തമാക്കുന്നു. വര്‍ഷകാലം കനത്തു പെയ്തതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം കുണ്ടും കുഴിയും കുളങ്ങളുമായി മാറി. ഈ ദുരവസ്ഥ കണ്ടാണ്...

സുതാര്യഭരണം ജനങ്ങള്‍ക്ക് ഭാരമാകരുത്

കേരളം ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്താണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗികമായ രേഖകള്‍ പറയുന്നത്. പക്ഷെ ഈ ഒന്നാം സ്ഥാനം നാടൊട്ടൊക്കു നടക്കുന്ന തട്ടിപ്പുകളിലും വെട്ടിപ്പുകളിലും ഇരയാകുന്നവരുടെ പേരുകള്‍ കാണുമ്പോള്‍ തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ കേരളനാടിനെ പാടെ ഉലച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ഇരയായവരുടെ പേരുകള്‍ വെളിപ്പെടുത്തുമ്പോഴാണ് ഈ സംശയം പുറത്തുവരുന്നത്. നാടൊട്ടുക്കുള്ള ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്...

കോഴവിവാദം ക്രിക്കറ്റിലേക്കും

നമ്മുടെ രാജ്യത്തിനാകമാനം , കേരളത്തിനു പ്രത്യേകിച്ചും നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് കുറെ ദിവസങ്ങളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് , ഓരോ വര്‍ഷം പിന്നിടുമ്പോഴും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല ദേശീയ ബോധമുള്ള എല്ലാ പൗരന്മാര്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ്. ഇക്കഴിഞ്ഞ ഐ പി എല്‍ ടൂര്‍ണമെന്റില്‍ അവസാന റൗണ്ട് വരെ എത്തിയ രാജസ്ഥാന്‍ റോയല്‍സിലെ ചില താരങ്ങള്‍ വാത് വയ്പ്പുകാരായിര...

വിലാസിനി പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി യശ:ശരീനനായ പ്രശസ്ത നോവലിസ്റ്റ് വിലാസിനിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡിന് പുസ്തകങ്ങള്‍ ക്ഷണിച്ചു. അമ്പതിനായിരം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. 2009, 2010, 2011 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതും ഒരു നോവലിനെക്കുറിച്ചോ നോവലിസ്റ്റിനെക്കുറിച്ചോ നോവല്‍ എന്ന സാഹിത്യ രൂപത്തെക്കുറിച്ചോ മലയാളത്തില്‍ എഴുതിയതുമായ സമഗ്രഗ്രന്ഥത്തിനാണ് വിലാസിനി പുരസ്ക്കാരം. ലേഖന സമാഹാരങ്ങളോ നോവലിസ്റ്റുകളുടെ കേവല ജീവചരിത്രങ്ങളോ പി...

ഫ്ലക്സ് ബോര്‍ഡുകളില്‍ തൂങ്ങുന്ന ഭരണം

കേരളത്തിലായാലും കേന്ദ്രത്തിലായാലും ഇപ്പോള്‍ ഭരണം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയുന്നത് വഴിനീളെ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും, മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കാണുമ്പോഴാണ്. ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റിലായാലും നിയമസഭയിലായാലും പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് വരെ ഭീഷണിയുയര്‍ത്തുന്ന സംഭവങ്ങളുടെ വാര്‍ത്തകളാണ് പത്രങ്ങളിലായാലും ദ്രൃശ്യമാധ്യമങ്ങളിലായാലും വായിക്കാനും കാണാനുമാവുക. ആഭ്യന്തരകാര്യങ്ങളില...

നമ്മുടെ ഭരണകൂടം കണ്ട് പഠിക്കേണ്ട മാതൃക

തകര്‍ന്നു കിടന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യവസ്ഥാപിതമായ ഒരു സുസ്ഥിരതയിലേക്ക് കൊണ്ട് വന്ന് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ഈയിടെ അന്തരിച്ച വെനസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. ചെഗുവേരയ്ക്കും ഫിഡല്‍ കാസ്ട്രോയ്ക്കും ശേഷം ലാറ്റിനമേരിക്കയില്‍ ആരാധ്യപുരുഷനായി മാറിയ ഭരണാധികാരി. ഒരു ഭരണാധികാരി എങ്ങെനെയായിരിക്കണമെന്ന് 14 വര്‍ഷം വെനേസ്വലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവോസ് കാണിച്ചു തന്നിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതി അമേരിക്കന്‍ മേല്‍ക്കോയ്മ അംഗീകരിക്കുന്ന ഏതാനു...

പുതിയ ലേഖന പരമ്പര

‘ സിംഗപ്പൂര്‍ വിശേഷങ്ങള്‍ ‘ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ശ്രീ ബാഹുലേയന്‍ പുഴവേലില്‍ ഇടക്കാലത്ത് നിശബ്ദനായിരുന്നു. വായനയില്‍ നിന്നും എഴുത്തില്‍ നിന്നും അകന്നു നിന്ന ഒരു കാലഘട്ടം. കാന്‍സര്‍ രോഗത്തിന്നടിമയായി ആശുപത്രിയിലും വീട്ടുവിശ്രമത്തിലുമായിരുന്ന അദ്ദേഹം പുഴ. കോമിന്റെ വായനക്കാര്‍ക്ക് പുതിയ ഒരു ലേഖന പരമ്പര കാഴ്ച വയ്ക്കുന്നു. ഹൃദയ സ്പര്‍ശിയായ ആ പരമ്പര ഈ എപ്പിസോഡ് മുതല്‍ ആരംഭിക്കുന്നു. Generated from archived content: news1_mar5_13.html Author: editor

ഇന്ന് അക്ഷര ബന്ധു പുരസ്ക്കാരം ചെമ്മാണിയോട് ഹരിദാസ...

ഇന്ന് മാസികയുടെ 2012-ലെ തപാല്‍ അക്ഷര ബന്ധു പുരസ്കാരത്തിനു ചെമ്മാണിയോട് ഹരിദാസന്‍ അര്‍ഹനായി. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, പി. കെ. ഗോപി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിചത്. തിരൂര്‍ തുഞ്ചന്‍ ഉത്സവ വേളയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫ.ഓ. എന്‍. വി. കുറുപ്പ് പുരസ്കാരം സമ്മാനിച്ചു. ഇന്ന് പത്രാധിപര്‍ മണമ്പൂര്‍ രജന്‍ ബാബു, കവി കിളിമാനൂര്‍ മധു എന്നിവര്‍ സംബന്ധിച്ചു. Generated from archived content: news2_mar5_13.html Author: editor

ആത്മാവ് നഷ്ടപ്പെട്ട രാഷ്ട്രം

ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും സമുദായ സംഘടനകളുടെയും സാംസ്ക്കാരിക സംഘടനകളുടേയും ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു. ഫലത്തില്‍ രാഷ്ട്രത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.' ഈ നിരീക്ഷണം നടത്തിയത് കേരളത്തിലെ ക്രിസ്തീയ സഭയുടെ തലപ്പത്തിരിക്കുന്ന ഒരു പ്രമുഖ വ്യക്തി അവരുടെ ആത്മീയ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തിലാണ്. ഒരു രാഷ്ട്ര ‍ത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുവെന്നത് ഒരു കടുത്ത വിലയിരുത്തലാണെന്ന് തോന്നാമെങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെയുണ്ടായ പല സംഭവവികാസങ്ങളും അങ്ങനെയൊര...

കഥാപീഠം പുരസ്കാരം

ആലപ്പുഴ റൈറ്റേഴ്സ് ഫോറം നല്‍കി വരുന്ന കഥാപീഠം പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2011-12 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. പുസ്തകങ്ങളുടെ മൂന്ന് (3) കോപ്പികള്‍ ഡോ.ജെ.കെ.എസ്.വീട്ടൂര്‍ , റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് , മെഡിക്കല്‍ കോളേജ് കോലഞ്ചേരി , എറണാകുളം ജില്ല, ഫോണ്‍ - 9847276543 . എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് മുമ്പായി കിട്ടിയിരിക്കണം. മുരളി ആലിശ്ശേരി ജനറല്‍ കണ്‍വീനര്‍ റൈറ്റേഴ്സ് ഫോറം ആലപ്...

തീർച്ചയായും വായിക്കുക