Home Authors Posts by പുഴ എഡിറ്റർ

പുഴ എഡിറ്റർ

121 POSTS 0 COMMENTS

വരയുടെ തമ്പുരാന് വിട

എം.വി. ദേവനെ ചിത്രകാരനോ ശില്‍പിയോ മാത്രമായി വിശേഷിപ്പിക്കുന്നത് തികച്ചും അസംബന്ധമാണ്. എഴുത്തിന്റെ വഴികളിലൂടെയും പ്രതികരണങ്ങളിലെ കരുത്തിലൂടെയും മലയാളി ദേവന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞതാണ്. അതിനാല്‍ നമുക്ക് നഷ്ടമായത് ഒരു കലാകാരനെ മാത്രമല്ല, മലയാളിയുടെ പ്രതികരിക്കുന്ന മുഖം കൂടിയാണ്. പുഴ ഡോട്ട് കോമുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ദേവന്‍. പുഴയുടെ പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ആഹ്ലാദകരമായിരുന്നു. ദേവന്റെ വിയോഗത്തില്‍ പുഴ ഡോട്ട് കോം പ്രവര്‍ത്തകര്‍ ഏറെ വേദനിക്...

വിഷുവും ഈസ്റ്ററും നന്മ കൊണ്ടുവരട്ടെ…

ഒരു തെരഞ്ഞെടുപ്പു ചൂടിന്റെ ലഹരിക്കിടെയാണ് ഇത്തവണ വിഷും ഈസ്റ്ററും എത്തുന്നത്. വേനല്‍ച്ചൂടിന്റെ തീഷ്ണതയ്ക്ക് ഇടയ്ക്കു പെയ്ത മഴ ആശ്വാസമായി. നാട്ടുപറമ്പുകളിലും വീട്ടുമുറ്റങ്ങളിലും കണിക്കൊന്നയും മാമ്പഴക്കാലവും പൂത്തുനില്‍ക്കുന്നു. വിശ്വാസ നൊയമ്പിന്റെ ആത്മസംതൃപ്തിയിലാണ് ക്രിസ്തീയ സമൂഹം. കലണ്ടറിലെ തുടര്‍ച്ചയായ അവധിച്ചുവപ്പില്‍ കുടുംബങ്ങളുടെ യാത്രാക്കാലവുമാകുന്നു ഈ മേടപ്പുലരികള്‍. വിഷുവും ഈസ്റ്ററും നന്മയുടെയും ഉയര്‍പ്പിന്റെയും അടയാളങ്ങളാണ്. നമുക്കാകട്ടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് കാര്യങ്ങളാണിവ. ...

ആം ആദ്മി ( സാധാരണ മനുഷ്യന്‍) അസാധാരണത്വത്തിന്റെ പട...

‘ പൊതുജനം പാവം കഴുതകള്‍ ‘ !. ഇക്കാലത്ത് കഴുതകള്‍ പോലും ഈ ഫലിതം കേട്ട് ഊറിച്ചിരിക്കുന്നുണ്ടാവാം ! കാലങ്ങളായി മനുഷ്യമനസ്സിനെ അടക്കി ഭരിക്കുന്ന ദാസ്യ മനോഭാവത്തെ , ചില നിമിഷങ്ങളില്‍ , തന്റെ സ്വത്വത്തിനും , സ്വാതന്ത്ര്യത്തിനും ,കൂച്ചു വിലങ്ങിടുന്ന ശക്തികള്‍ക്കു മുമ്പില്‍ , വ്യക്തിയും സമൂഹവും രാജ്യവും തകര്‍ത്തെറിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ആ സ്വയാര്‍ജ്ജിത ശക്തി അനീതിയുടെയും അസമത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ശക്തി ദുര്‍ഗ്ഗങ്ങളെ നിലം പരിശാക്കിക്കൊണ്ട് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചിട്ടു...

ക്രിസ്തുമസിന്റെ വിശിഷ്ടമായ ഓര്‍മപ്പെടുത്തലുകള്‍

മഞ്ഞുകാലത്തെ ഇത്രയും മനോഹരമാക്കുന്നത് ക്രിസ്തുമസാണ്. ക്രിസ്തുമസിനു തെളിയുന്ന ഓരോ വിളക്കിനും നക്ഷത്രത്തിനും വല്ലാത്തൊരു അനുഭൂതി സൃഷ്ടിക്കാനാകുന്നുണ്ട്. ഒരു പക്ഷെ പ്രകൃതിയുടെ രീതികള്‍ നല്‍കുന്നതാകാം അവയൊക്കെയും. എങ്കിലും ക്രിസ്തുവിന്റെ പിറന്നാള്‍ നല്‍കുന്ന ചില നന്മകളുടെ അടയാളങ്ങള്‍ ഊഷ്മളമായ നിലാവെളിച്ചമായി നമ്മെ തഴുകി കടന്നുപോകുന്നുണ്ട്. ദൈവം എന്ന സങ്കല്‍പ്പത്തിനപ്പുറത്തേയ്ക്ക് മനുഷ്യന്റെ നേരിനെയാണ് അത് കാണിച്ചു തരുന്നത്. പര്‌സപരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച ദൈവഹൃദയമുള്ള മനുഷ്യന്റെ ഓര്‍മകളാണ് ഈ തണു...

ആരുഷി വധക്കേസ്: തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍

ഏറെ നാളത്തെ വിചാരണയ്‌ക്കൊടുവില്‍ ആരുഷി- ഹേംരാജ് വധക്കേസിലെ വിധി പ്രസ്താവിച്ചു. വാദം കേട്ട ഗാസിയാബാദിലെ സിബിഐ പ്രത്യേക കോടതി പ്രതികളായ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ രാജേഷ് തല്‍വാറിനെയും നൂപൂര്‍ തല്‍വാറിനെയും കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. മകളുടെ ജീവിതം അവര്‍ പിഴുതെടുത്തു കളഞ്ഞുവെന്നാണ് കോടതി പരാമര്‍ശിച്ചത്. സന്തതി പരമ്പരയെ കൊലപ്പെടുത്തുക വഴി മനുഷ്യ ചരിത്രമാണ് പ്രതികള്‍ ലംഘിച്ചതെന്നും കോടതി പറഞ്ഞു. എന്നാല്‍ അപൂര്‍...

മലയാളം : ഭരണഭാഷ, പിന്നെ ശ്രേഷ്ഠഭാഷ

ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് അന്‍പത്തിയേഴു വര്‍ഷം പിന്നിട്ടതിനു ശേഷം കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മലയാളം ഒരു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. അതോടെ മലയാളം ഭരണ ഭാഷയായി മാറിയെന്ന സര്‍ക്കാര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും കലാലയങ്ങളിലും ഇത് സാര്‍ വര്‍ത്രികമായി നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ സാംസ്ക്കാരിക തലത്തിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ സമ്മര്‍ദ്ദവും ഓ. എന്‍. വി, സുഗതകുമാരി, എം. ജി എസ്. നാരായണന്‍ ത...

വീണ്ടുമൊരു ഓണക്കാലം കൂടി

വീണ്ടുമൊരു ഓണക്കാലമെത്തി. ഓണം എന്നും ഓര്‍മകളുടേതാണ്. കഴിഞ്ഞുപോയ കാലത്തിന്റെ നന്മകളെയാണ് അത് ഓര്‍മിപ്പിക്കുന്നത്. കഴിഞ്ഞ കാലം വേദനയുടേതാണെങ്കിലും ആ വേദനകള്‍ പോലും പലപ്പോഴും ഓര്‍മകളില്‍ മനോഹരമാകുന്നത് സാധാരണം തന്നെ. ഓണവും അതുപോലെ തന്നെ. നാം എന്നും ഓണത്തിന്റെ പഴമയെക്കുറിച്ച് പറഞ്ഞ് ആനന്ദിക്കാനാണ് ആഗ്രഹിക്കുന്നത്. പിന്നെ പുതിയ കാല ദുരന്തജീവിതത്തെക്കുറിച്ച് ആകുലപ്പെടാനും. ഈ ഓണക്കാലത്തും ഇങ്ങനെയൊക്കെ ചിന്തിക്കാനേ നമുക്ക് കഴിയൂ.. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും കമ്പോളവത്കൃതമായ ജീവിതത്തിന്റെ സ്...

പ്രത്യാശയുടെ ദിനങ്ങള്‍ അകലെയോ?

സോളാര്‍ പാനലില്‍ തട്ടി കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസമായി ഭരണമില്ലാത്ത അവസ്ഥയായിരുന്നു. നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളും മഴക്കാല കെടുതികള്‍, ആരോഗ്യ പ്രശ്നങ്ങള്‍, ആദിവാസികളുടെ ഇടയിലെ ശിശുമരണം, കൃഷി നാശം, റോഡുകളുടെ ശോച്യവസ്ഥ, ഭക്ഷ്യ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ഇവയൊന്നും ശ്രദ്ധിക്കാന്‍ ഭരണകൂടത്തിനോ പ്രതിപക്ഷത്തിനോ സമയമില്ലാതെ പോയി. പ്രതിപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം പോലുള്ള സമരപരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ പേരില്‍ പിന്‍ വലിച്ചതിനാല്‍ ഇനിയെ...

ശുഭപ്രതീക്ഷ നല്‍കുന്ന കോടതി വിധികള്‍

ഇന്‍ഡ്യന്‍ രാഷ്ട്രീയ രംഗത്ത് ദൂര വ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന രണ്ട് വിധികള്‍ സുപ്രീം കോടതി ഈയിടെ പുറപ്പെടുവിക്കുകയുണ്ടായി. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെടുന്ന എം പി മാരെയും എമ്മെല്ലെമാരേയും അയോഗ്യരാക്കുന്ന വിധിയാണു ആദ്യം പുറത്തു വന്നത്. പക്ഷെ ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവര്‍ ഈ വിധിന്യായത്തോട് യാതൊരു മമതയും കാട്ടിയില്ല എന്ന് മാത്രമല്ല ഈ വിധിയെ മറികടക്കാനുള്ള യത്നത്തില്‍ അവരെല്ലാം ഒരുമിക്കുന്ന കാഴ്ചയാണ് കണ്ടത്...

സ്വാതന്ത്ര്യദിന ആശംസകള്‍

രാജ്യത്തിന്റെ 67മതു സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ് നാം. ഒരു നാടിന്റെ സ്വപ്‌നം പൂര്‍ത്തിയായിട്ട് അറുപത്തിയേഴു വര്‍ഷം പിന്നിടുന്നു. ധീര ദേശാഭിമാനികള്‍ രക്തവും വിയര്‍പ്പുമൊഴുക്കി നേടിയ സ്വാതന്ത്ര്യത്തിന് വിലയിടുക സാധ്യമല്ല. എങ്കിലും നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. നാനാത്വത്തിന്റെ വൈവിധ്യം ഭാരതത്തിന്റെ ഓരോ ഇടങ്ങളിലും ഉണ്ടെങ്കിലും ഏകതയുടെ വലിയൊരു സൗഭാഗ്യം ഓരോ ഇന്ത്യക്കാരനിലുമുണ്ട്. അതിനെ തകര്‍ക്കാനുള്ള എത്രയോ ശ്രമങ്ങള്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുണ്ടായിരിക്കുന്നു. ഉണ്ടായിക്കൊണ്ടിരിക്കുന്...

തീർച്ചയായും വായിക്കുക