പുഴ എഡിറ്റർ
അയ്യങ്കാളിപ്പട ഉണരുമ്പോൾ….
ഇങ്ങിനെ സംഭവിക്കുന്നത് ഏറെ ഖേദകരമാണ്. നിലവിൽ ഒരു ഭരണകൂടവും, അംഗീകരിക്കപ്പെട്ട ഒരു ജുഡീഷ്യറിയും ഉളളപ്പോൾ സമാന്തരമായി ഭരണം നടത്തുകയും തർക്കങ്ങളിൽ ഏകപക്ഷീയമായ തീർപ്പുകൽപ്പിക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യരാഷ്‌ട്രത്തിന്റെ ക്ഷേമസ്വഭാവത്തിന് നന്നല്ല. ഒരുകൂട്ടം ആളുകൾ തങ്ങൾക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുമ്പോൾ, പൊതുവെ അത് നീതികരിക്കാവുന്നതാണെങ്കിൽകൂടി, അത് നമ്മുടെ നിയമസംഹിതയുടെയും ഭരണഘടനയുടെയും സ്വഭാവങ്ങളെ ധിക്കരിക്കുന്നവയാണെങ്കിൽ അത് അംഗീകരിക്കുക എന്നത് ആശാസ്യകര...