Home Authors Posts by പുഴ എഡിറ്റർ

പുഴ എഡിറ്റർ

121 POSTS 0 COMMENTS

എഡിറ്റോറിയല്‍

        പുതു പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് വീണ്ടും ഒരു ഓണക്കാലം വരവായി. കോവിഡ് നല്‍കിയ കരകയറാനാകാത്ത പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ഓരോ‍ മലയാളിയും അതിജീവനത്തിന്റെ‍ പാതയില്‍ ഓരോ ചുവടും ഉറപ്പിച്ചു മുന്നേറുന്നു. ഏതു പ്രതിസന്ധിയും ഞങ്ങള്‍ തരണം ചെയ്യും എന്ന ഓരോ മലയാളിയുടേയും ആത്മവിശ്വാസമാണ് ഈ ഒന്നരവര്‍ഷക്കാലത്തെ കോവിഡിനോടുള്ള പോരാട്ടം . കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓണക്കാലം ഒരു പുതു പ്രതീക്ഷയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷത്തെ കടുത്ത നിബന്ധനകള്‍ക്കും രോഗ...

കൊറോണക്കാലത്തെ ഓണം

വീണ്ടും ഒരു ഓണത്തിന്റെ വരവായി. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഓണം . കൊറോണയുടെയും മഴ വിതച്ച ദുരന്തങ്ങളുടെയും വരവിനു ശേഷം എത്തുന്ന ഈ ഓണം എല്ലാവരിലും ഒരു പ്രതീക്ഷയുടെയും മാറ്റത്തിന്റെയും അവസരമാണോ ? ജോലി നഷ്ടപ്പെട്ടതിന്റെയും, വീട് നഷ്ടപ്പെട്ടവന്റെയും ,മഴ ദുരിതങ്ങൾ അനുഭവിക്കുന്നവന്റെയുമെല്ലാം കാഴ്ചചപ്പാടുകളിൽ ഓണം നിറപ്പകിട്ടില്ലാത്തതാണ് . ഒന്നിന് പിറകെ ഒന്നായി കേരളത്തെ വിഴുങ്ങുന്ന ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു പോകുകയല്ലേ നാം .എന്നിരുന്നാലും ജിവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നാം യാത്ര തുടർ...

അരങ്ങുതകര്‍ക്കുന്ന അമ്മ

കേരളത്തെ ഇളക്കിമറിച്ച ജിഷ കൊലക്കേസ് അന്ത്യത്തിലേക്ക്. പ്രതിക്ക് കൊലക്കയര്‍. എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ച ന്യായവിധി. ജിഷക്കു നീതി കിട്ടണമെന്ന് ആഗ്രഹിച്ച എല്ലാ സംഘടനകള്‍ക്കും ആശ്വാസമായി ഈ വിധി. പക്ഷെ ഈ കേസിന്റെ പിന്നാമ്പുറക്കാഴ്ച, ജിഷയുടെ അമ്മ രാജേശ്വരി അരങ്ങു തകര്‍ക്കുന്ന കാഴ്ച കുറച്ചു ദിവസങ്ങളിലായി നമ്മുടെ ദൃശ്യമാധ്യമ കാഴ്ചകളില്‍‍ ഉണ്ട്. മകള്‍ മരിച്ച വേളയില്‍ നെഞ്ചു തകര്‍ന്നു കരഞ്ഞ രാജേശ്വരി, സിനിമാരംഗത്തുള്ള പ്രമുഖരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന രാജേശ്വരി, മകള്‍ മരിച്ചു ഒരു വര്‍ഷമാകുന്ന...

ഓണം ഒരു നാടിന്റെ ഉത്സവം

ഓണം പഴയകാലത്തെ പ്രാദേശിക ഉത്സവമെന്ന നില വിട്ട് ഇന്ന് മലയാളികളെവിടെയും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഒരു സാര്‍വദേശീയ ഉത്സവമായി മാറിയിരിക്കുന്നു. ഐതിഹ്യപ്രകാരം സമ്പദ് സമൃദ്ധമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കാനായി മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയപ്പോള്‍ ആണ്ടിലൊരിക്കല്‍ എന്റെ നാടിനേയും പ്രജകളേയും കാണാനുള്ള അനുഗ്രഹം വാങ്ങിയത് വഴിയാണ് മഹാബലി ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നാട്ടിലെത്തുന്നുവെന്നാണ് സങ്കല്പ്പം. ആ സമയം കേരളക്കരയാകെ മാവേലിയെ വരവേല്‍ക്കാനായി, സമൃദ്ധിയുടെ നാളുകളെ അന...

ചാനലിന്റെ ചാകരക്കൊയ്ത്ത്

കുറച്ചു ദിവസങ്ങളിലായി പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചാകരയാണ് . ദിലീപ് എന്ന നടന്റെ വീഴ്ച്ച ഒരു ഉത്സവം പോലെ ആഘോഷിക്കുകയാണ് എല്ലാവരും. ഒരു ജനപ്രിയ നായകന്‍, നമ്മുടെ അടുത്ത ഒരാള്‍ എന്ന ഇമേജ് ഒരു നിമിഷം കൊണ്ടു തകര്‍ന്നപ്പോള്‍ ജനങ്ങള്‍ എല്ലാവരും ഒന്നടങ്കം ദിലീപിനെ തള്ളിപ്പറയുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. ദിലീപ് ചെല്ലുന്നിടത്തെല്ലാം സെല്‍ഫിയെടുക്കാന്‍ തടിച്ചു കൂടിയിരുന്ന യുവ തലമുറ ഇപ്പോള്‍ ദീലീപ് പോകുന്ന വഴിയില്‍ കൂക്കു വിളിയോടെ എതിരേല്‍ക്കുന്നു. മീഡിയയില്‍ നമ്മള്‍കാണുന്ന ഘോര ഘോര സംഭാഷണങ്ങള്‍ ക...

ധീരമായ നടപടി

ഈ മാസം ആദ്യവാരവസാനത്തോടൂകൂടിയാണ് അര്‍ദ്ധരാത്രിയോടടുത്ത നേരത്ത് പ്രധാനമന്ത്രി രാജ്യത്തെ കറന്‍സി 1000,500 രൂപാ നോട്ട് അസാധുവായി പ്രാഖ്യാപിച്ചത്. പഴയ നോട്ടുകള്‍ മാറാന്‍ ഒരാഴ്ച വരെ കൊടുത്ത സാവകാശം പിന്നീട് ഡിസംബര്‍‍ 30 വരെ നീട്ടിയിരിക്കുന്നു. പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് രാജ്യത്തെ ഏത് ബാങ്കിലും മാറാമെന്നതിനു പുറമേ ഇലക്ട്രിസിറ്റി, ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റി, പെട്രോള്‍ പമ്പുകള്‍ ഇവിടെയൊക്കെ മാറാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും അവ നിരോധിക്കുകയാണ...

തെരുവ് നായശല്യം വീണ്ടും

കുറെനാളായി വാര്‍ത്താപ്രാധാന്യമില്ലാതെപോയ കേരളത്തിലെ തെരുവ് നായശല്യം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. ഇത്തവണ തിരുവനന്തപുരത്തെ ഫിഷര്‍മെന്‍ കോളനിയിലെ ഒരു വീട്ടമ്മയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് ജനങ്ങള്‍ ബഹളം വെച്ച് തുടങ്ങിയത്. അതോടെ കേരളമൊട്ടാ തെരുവ് നായകളുടെ ശല്യത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് പത്രങ്ങളിലായാലും ദൃശ്യമാധ്യമങ്ങളിലായാലും കാണുന്നത്. ഏതായാലും വിമര്‍ശനങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്റേതായി വന്ന ഓര്‍ഡര്‍ പ്രകാ...

മഹാകവിക്ക് ആദരപൂര്‍വ്വം പ്രണാമം

മലയാളകവിതകളിലും ഗാനങ്ങളിലും വിപ്ലവത്തിന്റെ ശബ്ദം കേള്പ്പിച്ച ത്രിമൂര്ത്തികള് പി. ഭാസ്ക്കരന് , വയലാര്, ഓ എന് വി.വയലാറും ഭാസ്ക്കരനും നേരത്തെ നമ്മോട് യാത്രപറഞ്ഞു. ഇപ്പോഴിതാ ഓ എന് വിയും. ആദ്യകാലത്ത് ചങ്ങമ്പുഴയുടെ സ്വാധീനം പ്രകടമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്. പക്ഷെ അങ്ങനെ പോകുന്നത് തന്റെ സര്ഗ്ഗാത്മകതയ്ക്കു കോട്ടം തട്ടുമെന്നു കാണേണ്ടി വന്നപ്പോള് സ്വന്തമായൊരു പാത കണ്ടെത്തി അതിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്ര. അതുകൊണ്ടായിരുന്നു കവിതകളിലായാലും നാടക സിനിമാ ഗാനങ്ങളിലായാലും നമുക്ക് നിത്യ...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 2)

1514-ല്‍ പോളിഷ് പാതിരിയായിരുന്ന നിക്കോളാസ് കോര്‍പ്പര്‍ നിക്കസ് കുറെക്കൂടി ലളിതമായ ഒരു മാതൃകയുമായി മുന്നോട്ടു വന്നു. (പള്ളിയെ ഭയന്ന് അദ്ദേഹം തന്റെ മാതൃക ആദ്യം രഹസ്യമായി വിതരണം ചെയ്യുകയാണുണ്ടായത്) സൂര്യന്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് ഈ ആശയം ഗൗരവമായി എടുക്കപ്പെടുന്നത്. രണ്ടു ജ്യോതി ശാസ്ത്രഞന്‍മാര്‍ - ജര്‍മ്മന്‍കാരനായ ജോഹനാസ് കെപ്ലറും ഇറ്റലിക്കാരനായ ഗലീലിയൊ ഗലീലിയും കോപ്പര് ...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 1)

ഒരിക്കല്‍ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഒരു പ്രശസ്ത ശാസ്ത്രജ്ഞന്‍ ( ചിലര്‍ പറയുന്നു ബര്‍ട്രാന്‍ഡ് റസ്സലാണെന്ന്) ഒരു പ്രഭാഷണം നടത്തി. ഈ പ്രഭാഷണത്തില്‍ അദ്ദേഹം ഭൂമി എങ്ങെനെ സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും തിരിച്ച് സൂര്യന്‍ ഗാലക്സി എന്നു വിളിക്കുന്ന അതിബൃഹത്തായ നക്ഷത്രസമൂഹങ്ങളുടെ കേന്ദ്രത്തിനു ചുറ്റും എങ്ങനെ കറങ്ങുന്നുവെന്നും വിശദീകരിക്കുകയുണ്ടായി. പ്രഭാഷണത്തിന്റെ അവസാനത്തില്‍ ഹാളിന്റെ പിറകുവശത്തില്‍ നിന്നും വയസ്സായ ഒരു സ്ത്രീ എഴുന്നേറ്റു നിന്നു പറഞ്ഞു. ‘’ നിങ്ങള്‍ ഞങ്ങളോടു പറഞ്ഞതു മുഴുവന്‍ ശുദ്...

തീർച്ചയായും വായിക്കുക