മണി.കെ.ചെന്താപ്പൂര് (എഡിറ്റർ)
സജീവമായ മരണചിന്ത ആയുസ്സ് വർദ്ധിപ്പിക്കും
മുഖക്കുറിപ്പ് ജനിക്കുന്ന അതേ നിമിഷത്തിൽ തന്നെ ഒരു ജൻമത്തിന്റെ മരണവും അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ ജീവിതമെന്ന മൽസരപ്പാച്ചിലിനിടയിൽ ആ യാഥാർത്ഥ്യത്തെ നാം പാടേ വിസ്‌മരിക്കുകയാണ് ചെയ്യുന്നത്. ലക്ഷ്യസ്ഥാനങ്ങളിലേക്കും ജീവിത വിജയങ്ങളിലേക്കുമുളള കുതിരകുതിപ്പിന് ഈ വിസ്‌മരിക്കൽ അനിവാര്യമെങ്കിലും മരണത്തെക്കുറിച്ചുളള തികഞ്ഞ ബോധമില്ലായ്‌മ മാനുഷികവികാരമില്ലായ്‌മയിലേക്കും നയിക്കും. ദീർഘാുസിന് ആരോഗ്യമുളള ശരീരവും മനസും മാത്രംപോര. നമ്മുടെ ധാരണ അങ്ങനെയാണ്. മൽസരിച്ചോടുന്ന ഒരാളിൽ മരണബോധമുണ്ടാകുന്നത് ...
എഴുത്തുകാരന്റെ വേർപാട് ചരമക്കൂട്ടത്തിൽപ്പെടുത്തുന...
ഇന്ന് എല്ലാ വർത്തമാനപ്പത്രങ്ങളും ചരമവാർത്തകൾ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്നുണ്ട്. ചില പത്രങ്ങൾ ഒരു പേജ്‌വരെ ചരമവാർത്തകൾക്കായി നീക്കി വച്ചിരിക്കുന്നു. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു സമീപനമാണിത്. എന്നാൽ ഈ ചരമക്കൂട്ടത്തിൽ നാം പ്രതീക്ഷിക്കാത്ത ചിലരെ വായിക്കേണ്ടി വരുമ്പോഴാണ് വ്യക്തികളുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും പത്രക്കാർ വിസ്‌മരിച്ചുകളയുന്നത് വേദനയോടെ ഓർമ്മിക്കേണ്ടിവരുന്നത്. ഒരു നിശ്ശബ്‌ദ സഞ്ചാരിയായ എഴുത്തുകാരന്റെ ദേഹവിയോഗം ശ്രദ്ധേയമായ വാർത്തയാകണമെങ്കിൽ ...
അന്തസ്സിന് ഉന്നത ജാതി വേണം ആനുകൂല്യത്തിന് താണ ജാ...
മണ്ണിലും മനസ്സിലും ജാതി ശക്തമായി നിലനിന്നിരുന്ന കാലത്തിൽനിന്നും മുക്തരായി എങ്കിലും ജാതി പറയാതെയും എഴുതാതെയും ജീവിക്കാൻ വയ്യെന്നായിരിക്കുന്നു. ജാതി ഇന്ന് നിമിഷംപ്രതി ശക്തമാകുന്നത് മനുഷ്യ മനസ്സിലാണ്. ജാതിയേയും മതത്തേയും പിൻതളളി മനുഷ്യരാശിയെ മുന്നോട്ട് നയിക്കുക എന്നത് പലരുടേയും കഞ്ഞികുടിമുട്ടുന്ന ഏർപ്പാടാണെന്ന് സമീപകാലങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. നാമെല്ലാം മനുഷ്യരാണെന്ന ഒറ്റ വികാരത്തിലേക്ക് ഉയരാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടിവന്നേക്കും. ഈ കുറിപ്പെഴുതാൻ കാരണമായത് ഈയിടെ കേന്ദ്രഗവൺമെന്റ് സാമ്പത്ത...
ഗ്രാമസഭ
മൂർഖൻ, അണലി, എട്ടടിവീരൻ, ചേനത്തണ്ടൻ, ചുരുട്ട, മഞ്ഞചേര നീർക്കോലി......ഗ്രാമസഭയിങ്ങനെ തവളയെ വിഴുങ്ങും പാമ്പിൻകൂട്. Generated from archived content: edit_may21_08.html Author: editor-mani-k-chenthappuru