ഇ.ടി. മുഹമ്മദ് ബഷീർ
പാണക്കാട്ടെ പച്ചത്തുരുത്ത്
വ്യക്തികളുടെ ജീവചരിത്രം രചിക്കുന്നത് സാഹിത്യരംഗത്തെ ഏറ്റവും സൂക്ഷ്‌മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. അതും സംഭവബഹുലവും പ്രവിശാലവുമായ ഒരു വ്യക്തിയുടെ ജീവചരിത്രമാകുമ്പോൾ പ്രത്യേകിച്ചും. വളരെ വലിയ ഒരു ക്യാൻവാസിൽ വരയ്‌ക്കേണ്ട ഒരു ചിത്രം ചുരുങ്ങിയ ഒരു വൃത്തത്തിൽ വരച്ചുകാട്ടാൻ രചയിതാവ് നിർബന്ധിതനാകുമ്പോൾ അത് ശരിക്കും ദുഷ്‌ക്കരമായിത്തീരുകയും ചെയ്യും. വന്ദ്യനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ഡോ. എം.എ.കരീം എഴുതിയ ‘പാണക്കാട്ടെ പച്ചത്തുരുത്ത്’ എന്ന പുസ്‌തകം ഈ എല്ലാ പരിമിതികളുടേയും അകത്...