Home Authors Posts by ഇ.ജിനൻ

ഇ.ജിനൻ

0 POSTS 0 COMMENTS

സമ(പ)ക്ഷം – ഈ കവി ആരുടെ പക്ഷം?

ആരുടേതാവാം കവി? ആത്മരോഷത്താൽ ചുട്ടു- പൊളളുന്ന മണൽപ്പുറ- ത്താകവേ പാടിപ്പോയോൻ. ആരുടെ പക്ഷക്കാരൻ? അറിയില്ലൊരു പക്ഷേ വിശക്കും മനുഷ്യന്റെ ദൈന്യതക്കൊപ്പം നിന്നോൻ. നീണ്ടതാടിയിൽ തീരാ- ക്കടങ്ങൾ കയർക്കുന്നൂ ചാരുന്നു കവിയച്ഛൻ കാലത്തിൻ കസേരയിൽ. പ്രണയദൂതൻ, മരു- പ്പച്ച കണ്ടോണപ്പാട്ടിൻ മധുരം മൂളിപ്പോയ ‘കലാഞ്ഞിക്കുന്നി’ന്നാശാൻ. പഞ്ചാര തോറ്റൂ പണ്ട്‌ പൂഴി മണ്ണിനെക്കണ്ട്‌. പട്ടിണിപോലും തോറ്റു പ്രണയം കൈതൊട്ടപ്പോൾ. മാറുന്നു കാലം, തോറ്റു പോകുന്നു മണപ്പുറം പട്ടിണിക്കവിയുടെ പട്ടടക്കാടിൻ പുറം. കാരുണ്യക്ക...

തീർച്ചയായും വായിക്കുക