ദുർഗാ പ്രസാദ്
രണ്ടു കവിതകൾ
മറ്റൊരാൾ
മറ്റൊരാളുപേക്ഷിച്ച
ചിന്ത വന്നെന്നിൽക്കേറി,
പിറ്റേന്നു മുതലയാൾ
നടന്ന വഴി കേറി.
ആദ്യത്തെ പിരിവിലായ്
സംശയം, ഏതെൻ വഴി?
താടിക്കു കൈയ്യും താങ്ങി
ചിന്തിച്ചു, പലവട്ടം
മറ്റൊരാളുടെ വഴി
നടന്നു തളർന്നിപ്പോൾ
മറ്റൊരാളായിത്തീർന്നു
മറന്നൂ, മറ്റുള്ളവ
എനിക്കു പിമ്പേ വന്നോൻ,
ഞാൻ മറന്നതാം വഴി
നടപ്പുണ്ട,യാൾ ഞാനായ്
മാറുന്നതിനിക്കാണാം.
കാണാതായ കിളികൾ
മുട്ട പൊട്ടിപ്പുറത്തു വന്നിട്ടും,
തൃപ്തനല്ല കിളി, മണ്ണിലൂടെ
പ്പിച്ച വെക്കുന്ന നാള...
ഒമ്പതാം കുഴി
ഓർമ്മയിൽ മൂന്നാം കുഴി,
നട്ടിടവഴി, പൂഴി
പാറിയ കളിക്കളം,
ഉരുളുന്നു നാം രണ്ടും;
പച്ച വർണ്ണത്തിൽ ചില്ലിൽത്തീർത്തതാം
ചെറുമുത്തിലശ്വമേധങ്ങൾ
വിരലാൽക്കളിക്കുമാക്കാലം,
കാണികളെറുമ്പുകൾ;
ചെറുപുൽച്ചാടി,
വിട്ടിൽ പ്രാണികൾ,
തുമ്പപ്പൂക്കൾ,കറുകക്കൂട്ടങ്ങളും;
കാണുവാനാകാംക്ഷയോടെത്തി -
നോക്കുന്നൂ....
മൂന്നാം കുഴിയിലരാണാദ്യം വീണതെന്നറിയുവാൻ
വെറ്റിലക്കൂട്ടിൽ കള്ളക്കളിയും
ചുവപ്പിച്ച
ചിരിയും ചവച്ചു
നീയെത്തി നിൻ *വട്ടും തട്ടി...
കാ*യടിക്കുവാൻ; നാലാം -
കുഴിക്കു പുറപ്പെടാനേ -...