ദുർഗ ലാൽ
സ്വയം
തനിയെ നടക്കുന്നു
അലക്ഷ്യമായ് തെരുവിന്നോരങ്ങളിൽ
കാഴ്ചകൾ മങ്ങുന്നു മറയുന്നു
മർദവമല്ലാത്ത വിരലുകൾ അമർന്ന
ഊന്നുവടി എന്നെയും താങ്ങി നടത്തുന്നു.
വാർദ്ധക്യം ചൊരിഞ്ഞ വേദനയിൽ
ചേർന്നിരുന്നു മന്ത്രിക്കുന്ന മനസ്സിൽ
നോവിന്റെ നീറ്റൽ ഇഴച്ചേർന്നു മൂളുന്നു
ഇന്നെൻ സ്വന്തമെന്നില്ലയൊന്നും.
തെരുതെരെ നടക്കുന്ന നായിൻക്കൂട്ടങ്ങളും
അപരിചിതങ്ങളാം മുഖങ്ങളും
യാതൊന്നും എന്നെ കേൾക്കുന്നില്ല
അറിയുന്നില്ല, കാണുന്നില്ല.
ഇന്നെൻ കൂട് എൻ നിശ്വാസം മാത്രം
ഇരു...