ദുർഗ്ഗ അരവിന്ദ്
കാറ്റിനേക്കാൾ വേഗത്തിൽ
ഉമ്മറത്തിണ്ണയിലിരുന്ന് അച്ചു തെരുവിലേയ്ക്ക് നോക്കി. മതിലിനപ്പുറത്ത് മഴവെള്ളം ഇപ്പോഴും ഒരു കുളംപോലെ കെട്ടിക്കിടക്കുകയാണ്. എന്തൊരുമഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ? ഇന്ന് വെയിലുണ്ട്.വെയിലിന് പൊള്ളുന്ന ചൂടും! സൂര്യൻ പ്രതികാരബുദ്ധിയോടെ നനവെല്ലാം ഒപ്പിയെടുക്കുകയാണോ?
മഴവെള്ളമൊഴുകി, കുണ്ടുംകുഴികളുമായി താറുമാറായികിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ കരുതലോടെ നീങ്ങുന്നത് കാണാൻ രസമാണ്. സ്‌കൂളിൽ പോകാനില്ലെങ്കിൽ പ്രത്യേകിച്ചും. അപ്പൂപ്പൻ ഉമ്മറത്തിരിക്കുന്നില്ലായിരുന്നെങ്കിൽ സൈക്കളെടുത്ത് പതുക്കെ പോകുന്ന സ്കൂട്ടറ...