ദുർഗ്ഗ അരവിന്ദ്
പട്ടം
കോഫി ഹൗസിൽ അയാൾക്ക് അഭിമുഖമായി ഇരിക്കുമ്പോൾ അവൾക്ക് നേരിയ പരിഭ്രമമുണ്ടായിരുന്നു. തന്റെ കൈവിരലിലെ മോതിരം പലവുരു തൊട്ടുനോക്കിയും, കട്‌ലറ്റ് കഴിക്കുന്നതിനിടയിൽ ഫോർക്ക് പ്ലേറ്റിൽ മുട്ടിച്ച് ശബ്‌ദമുണ്ടാക്കിയും അവൾ അയാൾ പറയുന്നത് കേട്ടുകൊണ്ടിരുന്നു. ജനാലയിലൂടെ കടലിന്റെ കടുംനീലയും അസ്തമയസൂര്യന്റെ ചുവപ്പും അവർക്ക് കാണാമായിരുന്നു. കടൽത്തീരത്തേക്ക് അലസമായി നോക്കിക്കൊണ്ട് അയാൾ തന്റെ ജീവിതത്തെ പറ്റി അവളോട് പറഞ്ഞു. സ്വയം ഉയർന്നുവന്ന മനുഷ്യനാണ് അയാൾ. അയാളുടെ ഇന്നലെകളിൽ കണ്ണീരിന്റെ ഉപ്പ...
മൺപാതകൾ അവസാനിക്കുന്നിടത്ത്
ആ മണൽപാതയും താമരപ്പൊയ്‌കയും പേരറിയാത്തതാമായിരം പൂക്കളും ആ പുഴയോരവും പാഴ്‌മുളങ്കൂട്ടവും അവിടെ തുടിച്ചോരു കാറ്റിന്റെ ഈണവും വിരിയും വസന്തവും മാമ്പഴക്കാലവും എങ്ങും നമുക്കായ് കരുതും മധുരവും നമ്മുടെ ബാല്യവുമിന്നുമോർക്കുന്നുവോ സ്നേഹിതാ, നീയിന്നുമെന്നെയോർക്കുന്നുവോ? അന്തമില്ലാത്തൊരാ പഴയമൺപാതയിൽ ഒറ്റയ്‌ക്കു നിന്നെയും കാത്തു ഞാൻ നിന്നതും കണ്ണുനീരൊട്ടുന്ന കുഞ്ഞു മുഖവുമായ് ക്ഷീണിച്ചു മന്ദം നടന്നുനീ വന്നതും പുസ്‌തകക്കെട്ടുവലിച്ചെറിഞ്ഞന്നു നീ ‘ആവില്ലെനിയ്‌ക്കിനി’ എന്നു പറഞ്ഞതും പിന്നെ ചിരിച്ചതുമിന്നുമോർക...