Home Authors Posts by ദുർഗ

ദുർഗ

4 POSTS 0 COMMENTS

ചില സാങ്കേതിക പ്രശ്നങ്ങൾ

വീണമോളാണ്‌ ഞായറാഴ്‌ച ആദ്യമുണർന്നത്‌. സ്‌കൂളുള്ള ദിവസങ്ങളിൽ അവൾ ഉണർന്നാലുടൻ ‘മമ്മീ’ എന്നുവിളിച്ച്‌ കരയാറാണ്‌ പതിവ്‌. മമ്മി വന്ന്‌ എടുത്താലല്ലാതെ അവൾ കിടക്കയിൽ നിന്ന്‌ അനങ്ങാറില്ല. പക്ഷെ ഇന്ന്‌ ഞായറാഴ്‌ചയാണ്‌. അവൾ കട്ടിലിൽ മുട്ടുകുത്തിനിന്ന്‌, ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്ക്‌ നോക്കി. മഞ്ഞുപെയ്യുകയാണ്‌. ആകാശത്തുനിന്നും ചെറിയ പഞ്ഞി കഷണങ്ങൾ പോലെ പാറി പാറി..... മുറ്റം ഒരു വെളുത്ത പരവതാനി ആയിട്ടുണ്ട്‌. റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ പകുതി മഞ്ഞിൽ മൂടിപ്പോയിരിക്കുന്നു. ഇലകൾ കൊഴിഞ്ഞ മരച്ചില...

പുഴയോരത്ത്‌

എനിക്ക്‌ ഓർമ്മവച്ച കാലം മുതലേ അവൾ ഞങ്ങളോടൊപ്പമുണ്ട്‌. പഠനമുറിയിൽ എന്റെയും രാധേച്ചിയുടെയും മേശകൾക്ക്‌ നടുവിലായി, ചുമരിൽ നിന്ന്‌ അവൾ വിദൂരതയിലേക്ക്‌ നോക്കി സദാ പുഞ്ചിരിതൂകിക്കൊണ്ടിരുന്നു. ഞാനവളെ അന്ന എന്നുവിളിച്ചു. സൂര്യരശ്‌മികളേറ്റ്‌ തിളങ്ങുന്ന ഒരു പുഴ അവൾക്കരികിലൂടെ നുരഞ്ഞുപതഞ്ഞ്‌ ഒഴുകുന്നുണ്ടായിരുന്നു. പുഴയ്‌ക്കക്കരെ മുളങ്കാടുകളാണ്‌. ഇക്കരെ വളളിച്ചെടികൾ ചുറ്റിയ വലിയ ഒരു മരം അവൾക്കായി തണൽ വിരിച്ചു. പൂമ്പാറ്റകൾ അവൾക്കുചുറ്റും നൃത്തം ചെയ്‌തു. അവളാകട്ടെ കാറ്റിൽ പറക്കുന്ന നീണ്ട തലമുടിയെ ഒതുക്കാൻ നി...

കിനാപ്പൂക്കളുടെ നാട്ടിലേയ്‌ക്ക്‌ ഒരു മടക്കയാത്ര

-യുവാവായ പടയാളി കുതിരയോട്‌ പറയുന്നത്‌- പോകുക വേഗമെൻ മൂകപ്രസാദമേ വഴിയേറെയുണ്ട്‌ നമുക്കുതാണ്ടാൻ. എന്നുമെന്നോർമ്മയിൽ വാടാമലരുകൾ പുഞ്ചിരിതൂകുമാ നാട്ടിലെത്താൻ. ഇനിയും കരിയാത്ത മുറിവിന്റെ വേദന പിന്നിലേയ്‌ക്കെന്നെ വലിയ്‌ക്കയില്ല. ഏറെ കഠിനമാണിപ്പാതയെങ്കിലും എങ്ങുമിടയ്‌ക്കു നാം നിൽക്കയില്ല. പിന്നിട്ട നാളുകളേകും വിളക്കുമായ്‌ ദുർഘടമീവഴി താണ്ടിടേണം. നേരം വെളുക്കുവാൻ നിൽക്കാതെ, തളരാതെ വേഗേന മുന്നോട്ടു പോയിടേണം. മറവിയുടെ ഹിമപാളി മൂടിയില്ലെങ്കിലും ഏറെ മറന്നു ഞാൻ ബാല്യകാലം. എല്ലാം കപടമാണെന്നറിയാതെ...

ആൾക്കൂട്ടത്തിൽ

വൃശ്ചികസന്ധ്യതൻ കുങ്കുമ വർണ്ണമീ വീഥിയിൽ മെല്ലെ നിഴൽ വിരിയ്‌ക്കെ, വീടണഞ്ഞീടുവാൻ വെമ്പുമാൾക്കൂട്ടത്തി- ലെവിടെയോ നിൻ മുഖം കണ്ടുവോ ഞാൻ. പൊട്ടില്ല, പൂവില്ല പൊന്നിൻ തരിയില്ല കൺകളിൽ ചൈതന്യമൊട്ടുമില്ല. ശുഷ്‌കിച്ച ദേഹം മറയ്‌ക്കുവാനുളളതോ കീറിപ്പറഞ്ഞതാം ചേലമാത്രം. ചേർത്തുപിടിച്ചൊരാ സഞ്ചിയിലുളളതോ നാളത്തെയൂണിന്റെ കായ്‌ക്കറികൾ? അഞ്ചുകാശിന്നായ്‌ കയർക്കുന്ന ദാർഷ്‌ട്യമാ- ണിന്നുനിൻ കൺകളിൽ കാണ്മതെന്നോ? എങ്കിലുമെൻ സഖീ കണ്ണടച്ചീടുകിൽ കാണാമെനിയ്‌ക്കു നിൻ പഴയരൂപം. നന്മകൾ കാച്ചിക്കുറുക്കിയുണ്ടാക്കിയ കാഞ്ചനവിഗ്ര...

തീർച്ചയായും വായിക്കുക