ദൃശ്യൻ
ക്രെഡിറ്റ് കാർഡ്
ബാംഗ്ലൂരെത്ത്യാ മോനേ? കൽപറ്റയിൽ നിന്നാണ് അയാൾ കയറിയത്. കോറത്തുണി കൊണ്ടുണ്ടാക്കിയ വീർത്തു നിൽക്കുന്ന മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടും, തിരുമ്പിയിട്ട് കാലങ്ങളായ് എന്ന് വിളിച്ചോതുന്ന അഴുക്കുവസ്ര്തങ്ങളുമായ് അയാൾ. അലസമായ് കിടക്കുന്ന, ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്കൂർന്നു കിടക്കുന്നു. ക്ഷൗരക്കത്തി മറന്നു പോയ മുഖരോമങ്ങൾ. കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകൾ ചടച്ച ആ ശരീരത്തിന്റെ ഭാഗമേ അല്ല എന്ന് തോന്നിപ്പിച്ചു. ബസ്സിലെ മറ്റു വൃത്തിയുള്ള ശരീരങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് കൊണ്ട് അയാൾക്ക് ചു...
ദ്രുതയക്ഷി
“ഉണ്ണ്യോളേ, പൊറത്ത് പോയി കളിക്ക്യാ. എത്ര പറഞ്ഞാലും അമ്പലനടയ്‌ക്കീന്നാണോ വിളയാട്ടം... അമ്പലനടയ്‌ക്കലും കൊട്ടിലിന്റടുത്തും വേണ്ട നിങ്ങടെ കളികള് എന്ന് ഞാൻ പറഞ്ഞിട്ടില്ല്യേ? വിളിക്കണോ ഞാൻ ദ്രുതയക്ഷീനെ...?” നശിച്ച തള്ള! നോക്കിക്കോ, ഇന്ന് കെട്ടണ മാല കൊണ്ടോയി പൊഴേലിടും! ഒറപ്പ്. ഉണ്ണിക്ക് അസാരായിട്ടങ്ങട് ദേഷ്യം വന്നു. ദ്രുതയക്ഷി പോലും! ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ പേടിപ്പിക്കാൻ നോക്കണ്ട. ജന്മിത്വത്തിന്റെ കരുത്തും ഈ തട്ടകം വാഴുന്നതിന്റെ ആഡത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്‌ക...