1 POSTS
ഡോ എ. എം ശ്രീധരന്
കാസര്ഗോഡ് ജില്ലയിലെ ഉദിനൂര് ഗ്രാമത്തില് ജനനം. ഉദിനൂര് യു. പി സ്കൂള്, തൃക്കരിപ്പൂര് സ്കൂള്, പയ്യന്നൂര് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.
എം. എ റാങ്കോടു കൂടി വിജയിച്ചു. കോഴിക്കോട് സര്വകലാശാലയില് നിന്ന് ഡോ. എം. വി വിഷ്ണു നമ്പൂതിരിയുടെ മേല്നോട്ടത്തില് ഫോക് ലോറില് ഡോക്ടറേറ്റ് നേടി. കാഞ്ഞങ്ങാട് നെഹ്റു കോളേജില് ദീര്ഘകാലം അധ്യാപകനായിരുന്നു. 2006 മുതല് കണ്ണൂര് സര്വകലാശാലയില് മലയാളം വിഭാഗം തലവന്. ഡോ പി. കെ രാജന് മെമ്മോറിയല് കാമ്പസ് ഡയറക്ടര്, ഭാഷാവിഭാഗം ഡീന് എന്നീ നിലകളിലും പ്രവര്ത്തിച്ചു വരുന്നു. കേരള ഫോക് ലോര് അക്കാദമി നിര്വാഹ സമിതി യിലും കേരള സാഹിത്യ അക്കാദമി , സംഗീത നാടക അക്കാദമി എന്നിവയില് ജനറല് കൗണ്സിലിലും ല് അംഗമായിരുന്നിട്ടുണ്ട്.
മുകയര് : വംശീയത - സംസ്ക്കാരം - അതിജീവനം , ഫോക് ലോര് : സമീപനങ്ങളും സാധ്യതകളും, വരിയുടക്കപ്പെട്ട ജന്മങ്ങള്, മാധ്യമം: മൗലികതയും നിരാകരണവും, വിവര്ത്തനവും സംസ്ക്കാര പഠനവും, വാക്കിന്റെ രാഷ്ട്രീയം, ബ്യാരി ഭാഷാ നിഘണ്ടു, ആഖ്യാനം - കാലം - കഥ , തൊല്ക്കാപ്പിയവും മലയാള വ്യാകരണവും, താരതമ്യ സാഹിത്യ പഠനങ്ങള്, ഉലയും ഉയിരും എന്നിവ മറ്റു കൃതികള്.
കേരള ഫോക് ലോര് അക്കാദമി അവാര്ഡ്, എം കെ കെ നായര് അവാര്ഡ് എന്നിവ നേടിയിട്ടുണ്ട്
വിലാസം
കാവ്യാജ്ഞലി
ദുര്ഗ്ഗാ ഹൈസ്കൂള് റോഡ്
കാഞ്ഞങ്ങാട്
കാസറഗോഡ് ജില്ല
ഫോണ് - 04672203858, 9447314292