ഡോ. വേണുഗോപാലപ്പണിക്കർ
കറിപ്പേരുകളും മറ്റും
“നാലുവെച്ചതും പായസ‘വുമാണ് മധ്യകേരളത്തിലെ സവർണ്ണരുടെ സദ്യയുടെ കണക്ക്. എത്ര ഉപായത്തിലായാലും ഇതിൽ കുറവ് വയ്യ. സദ്യക്കാർ പായസത്തെ ’മധുരക്കറി‘ എന്നു വിളിക്കും. തോരനും പച്ചടിയും ചേർത്ത് സദ്യ വിപുലപ്പെടുത്താം. രസവും സാമ്പാറും ചേർത്താൽ പരദേശവിഭവങ്ങൾ ചേർത്ത് കൊഴുപ്പിക്കലായി. അപ്പം, അട, വട, എളളുണ്ട ഇവകൂടി വിളമ്പുന്ന സദ്യയാവാം. വലിയ പപ്പടം, ചെറിയ പപ്പടം ഇവയും. എത്ര കൂടിയാലും കുറഞ്ഞാലും നാലു വയ്‌ക്കണമെന്നും പായസം ഒന്നെങ്കിലും വേണമെന്നും നിർബന്ധമാണ്. ഏതൊക്കെയാണ് ഈ ചതുർവിധവിഭവങ്ങൾ എന്നതിൽ അഭ...