ഡോ. വേണു തോന്നയ്‌ക്കൽ
കച്ചോലവും കൊതുകു നിവാരണവും
ഒരു ബഹുവര്‍ഷ ഔഷധിയാണ് കച്ചോലം. ഇതിന്റെ ഇലകളും പൂക്കളും തറനിരപ്പില്‍ നിറഞ്ഞു കാണുന്നു ഇതിനു മുകളില്‍ നിവര്‍ന്നു വളരുന്ന കാണ്ഡമില്ല. ഇഞ്ചി മഞ്ഞള്‍ എന്ന പോലെ ഇതും റൈസോം വിഭാഗത്തില്‍ പെടുന്ന ഒരു ഭൂകാണ്ഡമാണ്. അല്ലാതെ കിഴങ്ങല്ല. കച്ചോലക്കിഴങ്ങ് എന്ന് പറഞ്ഞു ശീലിച്ചതാണ്. ഭൂകാണ്ഡത്തില്‍ നിന്നാണ് ഇലയും പൂക്കളുമുണ്ടാകുന്നത്. ഒരു ഏക ബീജ പത്രസസ്യമാണ് കച്ചോലം കേം ഫെറിയ ഗാലങ എന്നാണ് ശാസ്ത്രനാമം . ആരോമാറ്റിക് ജിഞ്ചര്‍ സാന്റ് ജിഞ്ചര്‍ എന്...
റിസപ്ടര്‍ എന്ന വില്ലന്‍
മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുകയും തലമുറകളിലൂടെ കടന്നു പോവുന്നതുമായ രോഗങ്ങളാണ് പാരമ്പര്യ രോഗങ്ങള്‍. ഹിമോഫീലിയ, മംഗോളിസം, ആല്‍ബിനിസം തുടങ്ങിയവ പാരമ്പര്യരോഗങ്ങളുടെ ഗണത്തില്‍ പെടുന്നു. ഈവക രോഗങ്ങള്‍ മാത്രമല്ല അലര്‍ജിക്, ആസ്ത്മ, ഹേഫിവര്‍ എന്നിവയും അമ്മമാരില്‍ നിന്നു കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യ ഘടങ്ങളായി ജീനുകളിലൂടെ സംക്രമിക്കുന്നുവെന്ന് ഒരു ആംഗ്ലോ ജാപ്പനീസ് ഗവേഷണ സംഘം അഭിപ്രായപ്പെടുന്നു. ശരീരത്തിനുള്ളില്‍ കടക്കുന്ന പൊടിപടലങ്ങള്‍ പൂമ്പൊടി തുടങ്ങിയവയുടെ നേര്‍ക്ക് ശരീരത്തിലെ പ്രതിരോ...
മുഖക്കുരുവിനെ ചൊല്ലി കരയേണ്ട
പ്രണയക്കുരുവെന്നു കേട്ടിരിക്കും അതു തന്നെയാണ് മുഖക്കുരു. പ്രണയവും മുഖക്കുരുവുമായി എന്താണൊരു ബന്ധം. അതവിടെ നില്‍ക്കട്ടെ നിങ്ങളില്‍ ചിലര്‍ മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. മുഖക്കുരു പിടിച്ച് സൗന്ദര്യം അപ്പാടെ തകര്‍ന്നു പൊയി എന്ന് കരുതുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ട്. ആയിരത്തില്‍ ഇരുപത്തിരണ്ടു പേര്‍ക്ക് എന്ന നിരക്കില്‍ മുഖക്കുരു സങ്കീര്‍ണ്ണമായി കാണപ്പെടുന്നു. 14-17 വയസിനിടയിലെ പെണ്‍കുട്ടികളിലും 16-19 വയസിനിടയിലെ ആണ്‍കുട്ടികളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇരുപതുകളില്‍ മുഖക്കുരു വളരെ...
വിശക്കുമ്പോള്‍ മാത്രം മതി ഭക്ഷണം
നിങ്ങള്‍ ദയവായി വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ഇപ്പറയുന്നത് ഗര്‍ഭിണികളോടാണ്. ഗര്‍ഭിണികള്‍ അവരുടെ ആരോഗ്യം ഭക്ഷണം ഇത്യാദി കാര്യങ്ങളെക്കുറിച്ച് നമുക്കൊക്കെ വര്‍ദ്ധിച്ച ശ്രദ്ധയാണ്. ഈ ശ്രദ്ധയൊക്കെ ചിലപ്പോഴെങ്കിലും ഗുണത്തിലേറെ ദോഷം ചെയ്യുന്നതായി കാണാം. ഏതു കാര്യത്തിനോടുമുള്ള അമിതശ്രദ്ധയും താത്പര്യവും ഉത്കണ്ഠയുമൊക്കെ ബുദ്ധിമുട്ടുകള്‍ വരുത്തിവയ്ക്കുമെന്നതാണ് ശരി. ഭക്ഷണക്കാര്യത്തില്‍ പലര്‍ക്കും വലിയ താല്‍പ്പര്യമാണ്. വലിച്ചു വാരി കണ്ടമാനം തിന്നുന്നതാണ് ആരോഗ്യം നില നിര്‍ത്താന്‍ നല്ലതെന്ന് കര...
മസ്തിഷ്ക്കപ്പുരയില്‍ തീ പിടിച്ചവന്റെ പുറപ്പാട്
രാവിലെ ഒരു ചായ കഴിക്കണമെങ്കില്‍ ദിനപത്രമൊന്നു തുറന്നു നോക്കണം. എന്റെ മനസിനെ ദിനപത്രവുമായി അത്ര കണ്ട് കോര്‍ത്തു കെട്ടിയിരിക്കുകയാണ്. നമുക്കിടയില്‍ പലരുടെയും അവസ്ഥ ഇത്തരത്തിലാവും. പത്രം മറിച്ചു നോക്കാന്‍ പോലും ഇന്ന് നാം ഭയപ്പെടുന്നു. ചില വാര്‍ത്തകള്‍ കണ്ട് കണ്ണുപൊത്തുകയാണ്. മനസ്സിന്റെ ഏങ്ങലടികള്‍ ശരീരം തുറന്ന് പുറത്തു വരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഈയിടെയുണ്ടാവുന്ന സംഭവങ്ങള്‍ നമ്മുടെ മസ്തിഷക്കപ്പുരയില്‍ കനല്‍ വാരി നിറയ്ക്കുന്നതാണ്. മുത്തശ്ശിയെ ഒരു യുവാവ് ബലാത്കാരം ചെയ്തു. ആവാര്‍ത്ത പൂര്‍ണ്ണമ...
അപ്പൂപ്പന്‍ മാവ് പൂത്തു
വൃദ്ധ ദമ്പതികള്‍ക്ക് സെക്സ് ആകാമോ എന്നാണ് ഒരാള്‍ എന്നോട് ചോദിച്ചിരിക്കുന്നത്. വൃദ്ധരായാല്‍ എന്തുകൊണ്ട് സെക്സ് ആയിക്കൂട ? അവര്‍ക്ക് അക്കാര്യത്തിലയിത്തം കല്‍പ്പിച്ചിരിക്കുകയാണൊ? പിന്നെ എന്തുകൊണ്ട് പാടില്ലായെന്ന് തോന്നുന്നു. വൃദ്ധരായാല്‍ സെക്സ് പാടില്ലായെന്ന സാംസ്ക്കാരികബോധമാണ് അതാകാമോ എന്ന ചോദ്യത്തിന് കാരണമാകുന്നത്. പിന്നെ അതേക്കുറിച്ച് ഉള്ള അജ്ഞതയും വൃദ്ധ ദമ്പതികള്‍ക്ക് വൃദ്ധന്‍ അഥവാ വൃദ്ധയ്ക്ക് ലൈംഗികബന്ധത്തിനു വേണ്ടതായ ആരോഗ്യമുണ്ടെങ്കില്‍ അതാകം എന്നാണ് എന്റെ അഭിപ്രായം. അതിലേക്ക് ശാരീരികാരോഗ്യ...
പ്രണയത്തിന്റെ രസതന്ത്രം
പ്രണയാതുരത അനുഭവിക്കാത്തവർ വിരളമാണ്. അനുരാഗം എന്നും പുത്തനാണ്. പേരമക്കൾക്ക് ജന്മമേകിയ മുതുമുത്തശ്ശിക്കും മനസ്സിൽ മായാത്ത ഒരു പ്രണയകാലം ഓർമയിലെത്തി ഗൂഢം ചിരിക്കാനുണ്ടാവും. പ്രണയത്തിന് അതിന്റേതായ ഒരു ഭാഷയുണ്ട്. അത്മാവിന്റെ ഗന്ധത്തിൽ ചാലിച്ചെടുത്തതാണത്. ഹൃദയത്തിന്റെ ആഴത്തിൽ ഉറവ പൊട്ടുന്ന പ്രണയം പ്രണയഭാഷയുടെ മാസ്‌മരിക പ്രഭാവത്താൽ കാമുക(കി) ഹൃദയങ്ങളുമായി സംവദിക്കുന്നു. അദ്യാനുരാഗം എന്നെന്നും ഓർക്കപ്പെടേണ്ടതാണ്. എനിക്കും നിങ്ങൾക്കും പല്ലൊഴിഞ്ഞ് മോണ കാട്ടി ചിരിക്കുന്ന മുത്തശ്ശിക്കും ഹൃദയത...
ചർമംഃ ചില സുന്ദരസത്യങ്ങൾ
ഒരു ചോദ്യം ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്? സംശയമെന്ത് - ചർമം. അത് ശരീരത്തെ മൊത്തമായും പൊതിഞ്ഞ് സൂക്ഷിക്കുന്നു. ചർമത്തിന്റെ കഥ പറയാനിരുന്നാൽ മുത്തശ്ശിതന്നെ തോറ്റുപോവും. അത്രയ്‌ക്കുണ്ട് പറയുവാൻ. ചർമത്തെ വെറും ‘തൊലി’ എന്നു പറഞ്ഞ് പുച്ഛിച്ച് തള്ളേണ്ട. അതിന് ഒട്ടേറെ പണികളും ഉത്തരവാദിത്വങ്ങളും ഉണ്ട്. ചർമം സ്വന്തം പണികളിൽ മടികാണിക്കുമ്പോൾ നാം രോഗങ്ങൾകൊണ്ടും മറ്റും ബുദ്ധിമുട്ടിയേക്കാം. ശരീരകാന്തി കാക്കൽ മാത്രമാണ് ചർമത്തിന്റെ പണിയെന്നു കരുതുന്നവർക്ക് തെറ്റി. നമ്മുടെ ശരീരത്തെ ചുറ്റുപ...
ടെറ്റനസ്
കാലിൽ ഒരാണി കൊള്ളുകയോ ഒന്നു തട്ടിമുറിയുകയോ മതി ടെറ്റനസിന് കുത്തിവയ്‌പെടുക്കാൻ. ടെറ്റനസിന് കുത്തിവയ്‌പെടുക്കാത്തവരോ ഇതറിയാത്തവരോ ഇവിടെ കുറവാണ്. എന്നാൽ, ഈ കുത്തിവയ്‌പ് എന്തിനെന്നറിയുന്നവർ ചുരുങ്ങും. കാൽ മുറിഞ്ഞു. മരുന്നൊന്നും കഴിക്കേണ്ട. പഴുക്കാതിരിക്കാൻ ടി.ടി. (ടെറ്റനസ് ടോക്‌സോയ്‌ഡ് വാക്‌സിൻ കുത്തിവയ്‌പ്) തന്നാൽ മതി എന്നു പറയുന്നവർ അനവധിയാണ്. ടി.ടി. എടുത്തിട്ടും മുറിവ് പഴുത്തല്ലോയെന്ന് പറയുന്നവരുമുണ്ട്. ഈ കുത്തിവയ്‌പ് ടെറ്റനസ് എന്ന രോഗത്തിനെതിരെയുള്ള പ്രതിരോധചികിത്സയാണെന്നറിയാ...