ഡോ.വി.ലിസ്സി മാത്യു
നാട്ടറിവിലെ മണ്ണും പെണ്ണും
മനുഷ്യനു മറ്റെന്തിനോടുമുള്ള ബന്ധത്തെ സംസ്ക്കാര നിര്‍വചനത്തിന്റെ പരിധിക്കുള്ളില്‍ വിശദീകരിക്കാവുന്നതാണ്. ജനനം മുതല്‍ കുടുംബത്തോടും ചുറ്റുപാടുകളോടും നാടിനോടും പ്രകൃതിയോടും അതിലെ പക്ഷി മൃഗാദികളോടും ഉണ്ടാക്കിയെടുത്ത ജൈവബന്ധം അടുത്ത തലമുറയിലേക്ക് സംക്രമിക്കപ്പെടുകയും വീണ്ടും കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി , സ്വത്വ നിര്‍വചനക്ഷമമായി നിലകൊള്ളുകയും ചെയ്യുന്ന പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. ഇന്നത്തെ സാംസ്ക്കാരിക വ്യവഹാരങ്ങള്‍ മിക്കവയും വിപണിയെ ലക്ഷ്യമാക്കുന്നതും പ്രകൃതിയെ ചൂഷണ വിധേയമാക്കുന്നത...