ഡോ. ഉമർ തറമേൽ
കൃതികൾ മനുഷ്യകഥാനുഗായികൾ
ഒരു വ്യാഴവട്ടത്തിനു മുമ്പ് പിഗ്മാൻ എന്ന കഥ വായിച്ച് മലയാളി അമ്പരക്കുകയുണ്ടായി. ഇതേ കഥ, ഇപ്പോഴെടുത്തു വായിക്കുമ്പോൾ അമ്പരപ്പ് കൂടുകയാണ്. ഇത്, നല്ലൊരു കലാസൃഷ്ടിയുടെ ഗുണമാണെന്ന് വാദിക്കാം. അത്തരത്തിലുള്ള മികച്ച കുറെ കഥകൾ മലയാളത്തിനു നൽകിയ കഥാകാരനാണ് എൻ. പ്രഭാകരൻ. കഥയും ചരിത്രവും കൂടിക്കുഴയുകയും കാലത്തിന്റെ കഥയില്ലായ്മയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകൾക്ക് ദീർഘായുസുണ്ടാകും. ആധുനികത തിളച്ചു നിൽക്കുമ്പോഴാണ് എൻ. പ്രഭാകരൻ തന്റെ കഥകൾ എഴുതി തുടങ്ങിയത്. എന്നാൽ മുഖ്യധാര ചാവുനിലങ്ങളായി കണ്ട പ്...