ഡോ. സിന്ധു സുധീഷ്
തൈറോയിഡ് എന്ന വില്ലന്‍
ആരോഗ്യം ------------ തൈറോയിഡ് സംബന്ധമായ അസുഖങ്ങള്‍ ഈയിടെയായി വളരെയധികം കാണപ്പെടുന്നു. തൈറോയ്ഡ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ കഴുത്തില്‍ മുഴയുമായി നടക്കുന്ന സ്ത്രീയുടെ രൂപമാണ് നമ്മുടെ മുന്നില്‍ തെളിയുക. തൈറോയിഡനുബന്ധമായ അസുഖങ്ങള്‍ സമൂഹത്തില്‍ കൂടുതലാണ് എങ്കിലും തൊണ്ട മുഴ വളരെ അപൂര്‍വമായേ ഇന്ന് കാണപ്പെടുന്നുള്ളൂ എന്നുതന്നെ പറയാം. തൊണ്ട മുഴയെക്കാള്‍ കൂടുതലായി ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുള്ള പ്രശ്‌നങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി...