ഡോ. ഷൊർണൂർ കാർത്തികേയൻ
ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കേണ്ട പ്രൊഫ. പി. മീര...
കോതമംഗലം നഗരസഭയിലെ തങ്കളം വാർഡിൽ മാരോട്ടിക്കൽ പരീതുമ്മിയുടെയും കയ്യാമ്മയുടെയും പുത്രനായി 28-2-1930 ൽ മീരാക്കുട്ടി പിറന്നു. മലയാളം ഹയർ, ഇ.എസ്.എസ്.എൽ.സി എന്നീ പരീക്ഷകൾ പാസായതിനുശേഷം സ്വാദ്ധ്യയനത്തിലൂടെ സാഹിത്യ വിശാരദ്, ബി.എ., എം.എ. പരീക്ഷകൾ പാസായി. തലശ്ശേരി ഗവഃട്രെയിനിംഗ് കോളേജിൽ നിന്നു ബി.എഡ്. ബിരുദവും നേടി. രാഷ്‌ട്രഭാഷാ വിശാരദ് പരീക്ഷയും ജയിച്ചിട്ടുണ്ട്. കോതമംഗലം നേതാജി വായനശാലയിലെ വയോജന വിദ്യാലയം, പെരുമ്പാവൂർ ആശ്രയാ ഹൈസ്‌കൂൾ, കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂൾ, കോതമംഗലം മാർബേസിൽ ഹൈസ്‌കൂൾ,...