ഡോ. ഷണ്മുഖന്‍ പുലാപ്പറ്റ
ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയോ?
സെപ്തംബര്‍ 14-ലെ മാതൃഭൂമി ദിനപത്രത്തില്‍ (വിദ്യ) മുഹമ്മദ് സലീംഖാന്റെ 'ഹമാരാ രാഷ്ട്രഭാഷാ ദിവസ്' എന്ന തലക്കെട്ടില്‍ ഒരു സചിത്ര ലേഖനമുണ്ട്. അതില്‍ 1949 സെപ്തംബര്‍ 14-ന് ഭരണഘടന സമിതിയില്‍ ഹിന്ദി രാഷ്ട്രത്തിന്റെ ഭരണഭാഷയായി അംഗീകരിച്ചുവെന്നും അതുകൊണ്ടാണ് എല്ലാവര്‍ഷവും സെപ്തംബര്‍ 14-ന് ഹിന്ദി ദിനമായി ആഘോഷിക്കുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. തീര്‍ത്തും സത്യസന്ധമായ പ്രസ്താവമാണിത്. തുടര്‍ന്ന് ഈ ദിനം രാഷ്ട്രഭാഷാ ദിവസ്, രാജ്യഭാഷാദിവസ്, സമ്പര്‍ക്കഭാഷാദിവസ് എന്നീ പേരുകളിലും അറിയപ്പെടുന്നതായി എഴുതിയിട്ടുണ...