ഡോ. സെബാസ്‌റ്റ്യൻ പോൾ
മലയാള പത്രപ്രവർത്തനം ഇരുളും വെളിച്ചവും
കേരളം പിറക്കുമ്പോൾ മലയാള പത്രപ്രവർത്തനം നൂറ്റാണ്ട് പിന്നിട്ടിരുന്നു. ഹെർമൻ ഗുണ്ടർട്ട് 1847ൽ ആരംഭിച്ച ‘രാജ്യസമാചാരവും’ ‘പശ്ചിമോദയ’വുമാണ് മലയാള പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇല്ലിക്കുന്നിലെ കല്ലച്ചിൽ നിന്ന് ഇന്റർനെറ്റിന്റെ മായികലോകത്തേക്കുള്ള അത്ഭുതകരമായ വളർച്ചയിൽ കഴിഞ്ഞ അമ്പതുകൊല്ലത്തെ നാൾവഴി അഭിമാനത്തോടൊപ്പം ആത്മവിമർശനത്തിനും വക നൽകുന്നു. മലയാളഭാഷയെ ആധുനികവും ജനകീയവുമാക്കുന്നതിൽ പത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. പാതിരി ഭാഷയിൽ നിന്ന് വ്യത്യസ്‌തമായി പരിണമിച്ച പത്രഭാഷ മലയാളത്തിന്...