ഡോ. ശശിധരൻ ക്ലാരി
വേട്ടയ്‌ക്കൊരുമകനും കരുമകനും
അതിപ്രാചീനമായൊരു അനുഷ്‌ഠാനകലാരൂപമാണ് കളംപാട്ട് അഥവാ കളമെഴുതിപ്പാട്ട്. കേരളത്തിലെ വിവിധസമുദായക്കാർ നടത്തിവരുന്ന ഒരാരാധനാ രീതിയാണിത്. ഭദ്രകാളി, അയ്യപ്പൻ, അന്തിമഹാകാളൻ, കരുമകൻ, വേട്ടയ്‌ക്കൊരുമകൻ എന്നീ ശൈവാംശദേവതകളുടെ കളമാണ് പൊതുവേ വരയ്‌ക്കുന്നത്. ഇവയ്‌ക്കുപുറമെ നാഗക്കളവും പതിവുണ്ട്. കളംപാട്ടിൽ പ്രകീർത്തിക്കപ്പെടുന്ന ദേവതകളുടെയെല്ലാം കാവുകളാണ്. മനകളിലും അമ്പലവാസി ഗൃഹങ്ങളിലും സാമന്തരാജാക്കൻമാരുടെ കോവിലകങ്ങളിലും ഈ ദേവതകളെ പരദേവതകളായി കണക്കാക്കി ആരാധിച്ചുപോരുന്നു. ഉത്തരമലബാറിൽ എല്ലാ സമുദാ...