Home Authors Posts by ഡോ.സരസ്വതി ശർമ്മ

ഡോ.സരസ്വതി ശർമ്മ

0 POSTS 0 COMMENTS
ആനുകാലികങ്ങളിൽ എഴുതുന്നു. എടത്തല അൽ-അമീൻ കോളേജിൽ അധ്യാപികയാണ്‌. വിലാസം ലക്‌ചറർ, അൽ-അമീൻ കോളേജ്‌, എടത്തല, ആലുവ.

വിഷകന്യക

ചെമ്മാനംപോലെ പൂത്തുലയുന്ന വാകച്ചോട്ടിൽ അവൻ ഏകനായി നില്‌ക്കുകയാണ്‌. അപ്പോൾ അവന്റെ മൊബെയിൽഫോൺ ഒന്നു ചിണുങ്ങിവിളിച്ചു. കൗതുകപൂർവ്വം അതിനെ കാതോടു ചേർത്തു. കാമുകി സുവർണ്ണയുടെ കിളിമൊഴി കാതിൽവീണു. സന്തോഷംകൊണ്ട്‌ അവൻ ഇളകി. ഹലോ... എന്റെ ചന്തൂട്ടനാണോ? മറുവശത്തുനിന്നും പെൺമൊഴി. അതെ... ഇതു ഞാൻ തന്നെയാ പൈങ്കിളി. (അവൻ അവളെ കാണുന്നത്‌ മഞ്ഞപ്പട്ടു സാരിയുടുത്ത്‌ ധൃതിപ്പെട്ട്‌ കോളേജിന്റെ കോണിയിറങ്ങി വരുമ്പോഴാണ്‌. പറന്നുവരുന്ന അവൾ അരികിലെത്തിയപ്പോൾ ചിറകൊതുക്കി അരണ്ട കണ്ണുകൾ തന്റെമേൽ എറിഞ്ഞ്‌ അകന്നപ്പോൾ ചുണ്ട...

അപ്പൂപ്പൻതാടിയുടെ ദർശനം

ബാല്യം പിന്നിട്ടതോടെ ഞാനൊരു അപ്പൂപ്പൻതാടിയായിത്തീരുകയായിരുന്നു. ദേഹം വെളുവെളുന്നനെ. പട്ടുനൂലുപോലെ പളുപളുന്നനെയുളള ചിറകുകൾ. അതും എത്രയാ. ഞാൻ എന്റെ അഴകിൽ മതിമറന്നു. ഭൂമിവിട്ട്‌ ആകാശത്തേക്ക്‌ പൊങ്ങി. പിന്നെ വായുവിൽ ഒഴുകിനടന്നു. എത്തിപ്പിടിക്കാൻ വരുന്ന കൗതുകത്തിന്റെ കയ്യുകളെ തട്ടിമാറ്റിയും മുട്ടിയുരുമ്മിയും പിടികൊടുക്കാതെ പറന്ന്‌ പറന്ന്‌ നടക്കും. ഈ പറക്കലാണ്‌ എനിക്കേറെ ഇഷ്‌ടം. ഇങ്ങ്‌ താഴെ പാവങ്ങൾ കൊതിക്കണ്ണുകളുമായി നില്‌ക്കുമ്പോൾ കഷ്‌ടം തോന്നും. കളിപ്പിച്ച സന്തോഷം മറുവശത്ത്‌. അങ്ങനെയിരിക്കെ ഓ...

ഗോഡ്‌സ്‌ ഓൺ കൺട്രി

പന്ത്രണ്ട്‌ വർഷങ്ങൾക്കുശേഷം, ഏഴിന്റെ ഫ്ലയ്‌റ്റിന്‌ മാഗിയും കൂട്ടരും ഗോഡ്‌സ്‌ ഓൺ കൺട്രിയിൽ വീണ്ടും എത്തിയിരിക്കുന്നു. എയർപ്പോർട്ടിനു വെളിയിലേക്കുള്ള കവാടത്തിന്‌ മുമ്പിൽ എത്തിയ മാഗി പണ്ടത്തെ പരിചിതമുഖത്തെ - രാംദാസിനെ - മിഴികൾ കൊണ്ട്‌ തിരയുന്നുണ്ടായിരുന്നു. രാംദാസിന്റെ അഭാവത്തിലാണ്‌ തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌ അവർക്ക്‌ അറിയില്ലല്ലോ. അവരെ കണ്ടപ്പോൾ ചന്ദ്രമോഹൻ ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ അങ്ങോട്ടേയ്‌ക്ക്‌ നടന്നു. വിദേശ ടൂറിസ്‌റ്റുകളെ എതിരേൽക്കാൻ സാധാരണ തങ്ങളുടെ ഏജൻസിയിൽ നിന്നും വിടാറുള്...

വിഷപ്പല്ല്‌

അറുപത്‌ കഴിഞ്ഞ ഹാജിയാരുടെ ചുമന്നമോണയിൽ നോക്കി ഡോക്ടർ ചന്ദ്രനാഥ്‌ അത്ഭുതം കൂറി. പിഴുതെറിഞ്ഞ പല്ലിന്റെ സ്ഥാനത്ത്‌ പുതിയൊരു പല്ല്‌ മുളച്ചിരിക്കുന്നു! ഇതുവരെയുള്ള വൈദ്യശാസ്ര്തത്തിന്റെ അടിവേരു പിഴുതെറിഞ്ഞുകൊണ്ട്‌ പ്രത്യക്ഷപ്പെട്ട കോമ്പല്ല്‌ ഡോക്ടറുടെ രാപകലുകളെ കാർന്നുതിന്നാൻ തുടങ്ങി. അപ്പോളാണ്‌ വിചിത്രമായ മറ്റൊരു സത്യം കണ്ട്‌ ഡോക്ടർ പകച്ചത്‌. ഇന്നലെ വന്ന ക്ഷമാനന്ദസ്വാമികളിലും ഇന്ന്‌ വന്ന ഫാദർ വർഗീസ്‌ വാകത്തറയിലും കോമ്പല്ലുകൾ പിഴുതിടങ്ങളിൽ വക്രിച്ചുപൊന്തിയിരിക്കുന്നു. തുടർന്ന്‌ വന്ന എല്ലാ രോഗികളിലും സ...

പ്രണയം

പാലസിന്റെ പിന്നാമ്പുറത്തെ മരത്തണലിലെത്തി. 101 എന്ന നമ്പർ വെട്ടിയ മരത്തിന്റെ ഇടംവലം അവർ ഇരുന്ന്‌ ഭാവിയെ നിറം പിടിപ്പിച്ചു. പ്രണയത്തിന്റെ വേരുകളെ മണ്ണിലേക്ക്‌ ആഴ്‌ത്തിനട്ടു. വർത്തമാനത്തെ ചിരിയിൽ മുക്കി. പക്ഷേ, ഒരു അടയ്‌ക്കാമരത്തോളം വലുപ്പമുണ്ടായിരുന്ന അന്നത്തെ ആ മരം പിന്നീട്‌ അതിന്റെ പാട്ടിന്‌ വളർന്ന്‌ വലുതായി. അവർക്കിടയിലെ പ്രണയമോ, ഒരു ബിഗ്‌സീറോയുമായി. ഒറ്റകളുടെ നടുക്കു വിലസുന്ന 101ലെ സീറോപോലെ, ഒറ്റപ്പെട്ടവരുടെ ഒത്തനടുക്കിരുന്ന്‌ പ്രണയം അവരെ വട്ടംകുത്തി കഷ്‌ടംവെച്ചു. ...

തഴപ്പായിലൊരു ഉറക്കം

മൗസ്‌ കൈപ്പത്തിയ്‌ക്കുളളിൽ കയറുന്നതോടെ രാമാനുജന്റെ ദിവസം ആരംഭിക്കുന്നു. പിന്നെ കീബോർഡ്‌, മോണിറ്റർ, ഫ്‌ളോപ്പി, സി.ഡി ഇവയുടെ കൊടുംകാടുകൾക്കിടയിലൂടെ സൈബർ സ്‌പേയ്‌സിന്റെ അനന്തസാദ്ധ്യതയിലേക്കുളള പ്രയാണം തുടരും. അന്വേഷണങ്ങൾക്കിടയിൽ ഭൂമിയിൽ ഇരുൾ വീഴുന്നതാകട്ടെ അയാൾ അറിയുകയേ ഇല്ല. പാതിരാവിലും ഉറക്കം അയാളെയും കാത്ത്‌ പത്തടി അകലെ മാറിനില്‌ക്കും. ഊർമ്മിളയുടെ കണ്ണുകൾ പലവട്ടം രാമാനുജന്റെ മുറിയുടെ നടകേറി മടുപ്പോടെ മടങ്ങിവരും. നേരം പുലരവെ അവളുടെ കാമനകൾ കാമത്തിന്റെ കലിതുപ്പി ഒരു ഇഴജന്തുവെപ്പോലെ അകംവിട്ട്‌ പു...

തീർച്ചയായും വായിക്കുക