ഡോ.എസ്. ഭാസിരാജ്
കണ്ണീർത്തുളളിയുടെ വ്യാസം
ഭാഷ സ്വായത്തമായ കാലം മുതൽ മനുഷ്യനിൽ വളർന്നുവന്ന സ്വഭാവമാണ് കഥ പറയുവാനും കേൾക്കുവാനുമുളള താത്‌പര്യം. കഥ നമ്മെ ഭാവനയുടെ ചിറകിലേറ്റി കാണാത്ത ലോകങ്ങളിലേക്കു കൊണ്ടുപോകുന്നു. നാടോടിക്കഥകൾ മുതൽ ആധുനികോത്തര കഥകൾ വരെ ലക്ഷ്യമാക്കുന്നത് ഈ ഭാവനാലോകസഞ്ചാരം തന്നെയാണ്. രചനാ തന്ത്രത്തിലും വിഷയസ്വീകാരത്തിലും കാലത്തിനനുസരിച്ചുളള മാറ്റങ്ങൾ വരുന്നുവെന്നു മാത്രം. ‘ഒരാൾ മറ്റുചിലരോടു നടത്തുന്ന ദീർഘമല്ലാത്ത സംവാദം’ എന്നതാണ് വില്യം സരോയൻ ചെറുകഥയ്‌ക്കു നൽകുന്ന ഏറ്റവും ലളിതമായ നിർവചനം. ആ ദീർഘമല്ലാത്ത സംവാദം രസകരവു...