ഡോ. റിനു രമേഷ്
മഴക്കാലരോഗങ്ങള്‍
മഴക്കാലം രോഗങ്ങളുടെ കാലം കൂടി ആണല്ലോ. ആര്‍ത്തലച്ചു വരുന്ന മഴയോടൊപ്പം രോഗങ്ങളുടെ പേമാരിയും മഴക്കാലത്തിന്റെ പ്രത്യേകത ആണ്. കാലം മാറുന്നതിന് അനുസരിച്ച് രോഗങ്ങളുടെ വൈവിധ്യവും ഏറി വരുന്നു വര്‍ഷക്കാലം അന്തരീക്ഷത്തിനും ശരീരത്തിനും ഒരു പാട് മാറ്റം ഉണ്ടാക്കുന്നുണ്ട്. വര്‍ഷക്കാലത്ത് രോഗം ഉണ്ടാകാനുള്ള കാരണങ്ങളെപറ്റി ആയൂര്‍വേദഗ്രന്ഥങ്ങളില്‍ പ്രദിപാദിക്കുന്നുണ്ട്. ‘ ഉഷ്ണണഋതുവില്‍ ക്ഷീണ ദേഹന്മാരായിരിക്കുന്നവരുടെ ജരാഗ്നി കുറഞ്ഞിരിക്കും വര്‍ഷക്കാലത്ത് ഇത് വീണ്ടും ക്ഷീണിക്കുന്നു. മേഘാവൃതമായ ആകാശവും ജലകണങ്ങളോട...