ഡോ. രാജൻ പെരുന്ന
വാനരവംശം
ആകാശത്ത് വെളിച്ചത്തിന്റെ താമര വിടർന്നു. ഓരോ ഇതളിൽനിന്നും പ്രകാശത്തിന്റെ പൂമ്പൊടി പറന്നു. ദേവദത്തൻ അപ്പോൾ കാമായനിയുടെ മടിയിൽ തലചായ്‌ച്ചു കിടക്കുകയായിരുന്നല്ലോ. ദേവദത്തൻ എഴുന്നേറ്റിരുന്നു. കാമായനി മെല്ലെ ചോദിച്ചുഃ “എന്താണ് ദേവദത്തൻ ഞെട്ടിയുണർന്നത്?” “ഞാൻ ഒരു സ്വപ്‌നം കാണുകയായിരുന്നു.” “എന്തു സ്വപ്‌നം?” “ഞാൻ എന്തുതെറ്റാണ് കാമായനി ചെയ്‌തത്. പഠിക്കാൻ പറഞ്ഞതൊക്കെ ഞാൻ പഠിച്ചില്ലേ? പാടാൻ പറഞ്ഞപ്പോഴൊക്കെ പാടിയില്ലേ? ഞാൻ വാക്കായും പാട്ടായും നിന്റെ മുന്നിൽ പെയ്‌തൊഴുകിയില്ലേ?” കാമായനിയു...
കഴുതയും കാരറ്റും
ഒരു ജനസംഘാതം പങ്കുവയ്‌ക്കുന്ന ചിന്തകളുടെ ആകെത്തുകയാണ് അതിന്റെ സംസ്‌കാരം. പരമ്പരീണമായ ഊർജ്ജത്തിൽനിന്ന് ഉയിർക്കൊളളുന്നതാവാം ചിന്തകൾ. അല്ലെങ്കിൽ ഇതരസംസ്‌കാരങ്ങളുടെ സമ്പർക്കത്തിലൂടെ സംക്രമിക്കുന്നതുമാകാം. അതൊരു മസൃണസ്‌പർശനമാകാം. ത്രസിപ്പിക്കുന്ന വിദ്യുല്ലതയാകാം. എങ്ങനെയായാലും ഒരു നിശ്ചിത ഭൂവിഭാഗത്തിൽ അത് വേരുകളാഴ്‌ത്തുകയും മെല്ലെ മെല്ലെ ജനതയുടെ മൊത്തം ചിന്താശീലത്തെ വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ നമ്മുടെ ചിന്ത, കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പണമുണ്ടാക്കുന്നതെങ്ങനെയാണെന്നാണ്. മോഡികെയറും ആംവേയ...