Home Authors Posts by ഡോ.രാജൻ കല്ലേലിഭാഗം

ഡോ.രാജൻ കല്ലേലിഭാഗം

0 POSTS 0 COMMENTS

വേനൽഗീതം

തേങ്ങിയാർത്തലയ്‌ക്കുന്നൊരു കണ്ണീർക്കടൽ കർക്കിടക വാനിൻചോട്ടിൽ.... ചൂഴ്‌ന്നിറങ്ങുന്നിതേ അലസം നഗ്നയാം ഭൂമിയമ്മ തൻ നാഭിയിലേയ്‌ക്ക്‌ മാനുഷജന്മമൊരു വിഷാദഗീതമായ്‌ രാഗമായ്‌... കരളിൻ കടലിൽ തിരത്തളളലേറുമ്പോൾ കവിത പിറക്കുന്നു. ജീവിതകേളീചിത്രങ്ങൾ വരക്കുന്നു തുടർക്കഥയെന്ന പോൽ മണ്ണിൻമാറിലൊഴുകിത്തുടിക്കും കളിമൺ ശില്‌പ്പങ്ങളെന്നപോൽ കാൻവാസിലെവിടെയും മങ്ങിയ നിറങ്ങൾ കോലങ്ങൾ നഷ്‌ടങ്ങൾ ശിഷ്‌ടങ്ങൾ കണ്ണീർക്കടലുകൾ മാനസച്ചെപ്പിലൊളിപ്പിക്കും കരിമേഘക്കാടുകൾ... പുനർജ്ജനിതേടുമീ- നഷ്‌ടവസന്തങ്ങൾ ശിഷ്‌ടകർമ്മങ്ങൾക്കായ്‌ യാത്ര...

സൗഹൃദ തിരച്ചിൽ

എന്റെ നെഞ്ചിന്റെ കൂടതിൽ മച്ചിൽ അച്ഛനു,മമ്മയും കൂട്ടിയകൂട്‌ അതെന്റെ സൗഹൃദക്കൂട്‌ കൂട്ടിൽ പറന്നു കളിക്കും കുഞ്ഞിളം കിളികൾ ചിറകിട്ടടിക്കുന്നു കലപില കൂട്ടുന്നു. തത്തിക്കളിച്ചിടും കൊമ്പുകൾ തോറും തിരയുന്നതിന്നുമെൻ ജന്മം ജന്മത്തിൻ ഹേതുവാം സൗഹൃദപ്പക്ഷികൾ കാലം കൊഴിച്ചിട്ട എങ്ങോ മറഞ്ഞതാം സൗവർണ്ണ സിന്ദൂരക്കിളികൾ Generated from archived content: poem18_june_05.html Author: dr_rajan_kallelibhagam

എഴുത്തുകാരും ചരമക്കോളവും

‘ഗ്രാമത്തിന്റെ സമീപകാല മുഖക്കുറിപ്പുകളിൽ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു “എഴുത്തുകാരന്റെ വേർപാട്‌ ചരമക്കൂട്ടത്തിൽപ്പെടുത്തുന്ന പത്രസംസ്‌കാരം ’ക്രൂരം‘ എന്നത്‌. അക്ഷരങ്ങളെ പ്രണയിച്ചും പൂജിച്ചും അറിവിന്റെ അനന്തമായ ചക്രവാളങ്ങൾ തേടുന്നവനാണ്‌ എഴുത്തുകാരൻ. മൃദുസ്‌മേരം പൊഴിക്കുന്ന ഒരു സുന്ദര സുമമാകാനും, നാദബ്രഹ്‌മത്തിന്റെ സർഗ്ഗസാഗരം തീർക്കുന്ന വീണാ തന്ത്രികളാവാനും അതേ സമയത്തുതന്നെ ശക്തിയേറിയ ഒരു പടവാളായി പരിണമിക്കാനും എഴുത്തുകാരന്റെ തൂലികയ്‌ക്ക്‌ കഴിയും. മറ്റൊരു പ്രകാരത്തിൽ പറഞ്ഞാൽ, ജീവിതത്തിന്റെ, പ്രപഞ...

അക്ഷരപൂജാരികൾ അവിവേകികളാവുമ്പോൾ

സമീപകാലത്ത്‌ നമ്മുടെ പല എഴുത്തുകാരുടെയും ഇടയിൽ പടർന്നുപിടിച്ചുകൊണ്ടിരുന്ന ഒരു മാനസിക രോഗമാണ്‌ വിമർശനത്വര. വിവാദങ്ങളും വിമർശനങ്ങളും സൃഷ്‌ടിച്ച്‌ ഏതാണ്ടൊക്കെ നേടിയെടുക്കുക അഥവാ ‘ആളാ’വുക എന്നതൊക്കെയാവാം ഇതിന്റെ പിന്നിൽ. അപക്വമായ മനസ്സിൽ അഹന്ത ഉടലെടുക്കും; വിവാദങ്ങളും വിമർശനങ്ങളും അഹന്തയുടെ സന്തതികൾതന്നെ. ഇവിടെ ആരും (എഴുത്തുകാർ ഉൾപ്പെടെ) അമാനുഷർ അല്ല. ബഷീറും എൻ.എസ്‌.മാധവനും (ഭാഷാപോഷിണി വിവാദം) ഒക്കെ ആ പട്ടികയിൽ തന്നെ. അതുകൊണ്ടുതന്നെ ഒരാളിന്‌ മറ്റൊരാളെ വിമർശിക്കാൻ എന്തവകാശം? അതിൽ എന്താണ്‌ കഴമ്പ്‌? ...

തീർച്ചയായും വായിക്കുക