ഡോ.രാജ്‌കുമാർ
ശലഭങ്ങളുടെ ചിറകിലെ (വി)ചിത്രങ്ങൾ
നോക്കൂ ഇതൊരു മത്സരമല്ല. എന്നാൽ നിങ്ങളുടെ സെൻസിറ്റിവിറ്റിയുടെയും ഭാവനയുടെയും അളവുകോലായിരിക്കും നിങ്ങൾ വരയ്‌ക്കാൻ പോകുന്ന ചിത്രം. നിങ്ങളോടൊപ്പം ഞാനും വരയ്‌ക്കാം. ഓർക്കുക... ഇതൊരു മത്സരമല്ല. സബജക്‌ട് ഒരു പെൺകുട്ടിയാണ്. പരിമിതികളുടെ സമ്മർദ്ദം വിളിച്ചു കൂവുന്ന ഒരു താമസസ്ഥലം. അതിനെ പൊളിഞ്ഞ വീടായോ, പണിതീരാത്ത വീടായോ, മൺകൂരയായോ, ഓലപ്പുരയായോ... അതു ഞാൻ പറയാൻ പാടില്ല. നിങ്ങളുടെ ഭാവനയനുസരിച്ച് വരയ്‌ക്കാം. അതിനു മുന്നിലാണ് പെൺകുട്ടി നിൽക്കുന്നത്. ഏകയായി. സമയം സന്ധ്യ. സന്ധ്യയുടെ മൂഡ്..അല്ല.. അതും ന...