ഡോ.ആർ.രാജ്‌കുമാർ
മഴമന്ത്രം
വെളളമില്ലാക്കുളങ്ങളിലെ കളളമില്ലാ തവളകളേ പൊക്രോം പൊക്രോം കരയരുതോ മഴ പെയ്യാൻ പറയരുതോ വെളളമൂറും കുളങ്ങളിലെ കളളമില്ലാ തവളകളെ പൊക്രോം പാട്ടു നിറുത്തരുതേ മഴയെങ്ങാൻ മറഞ്ഞാലോ. കളളമില്ല തവളകളേ വെളളമില്ല നാളുകളിൽ കുട്ടൻ വന്നു വിളിച്ചീടിൽ പൊക്രോം മന്ത്രം പറയാമോ? മഴയാവോളം പാടാമോ? കുട്ടനു മന്ത്രം തന്നീടിൽ കൂടെച്ചൊല്ലാമീമന്ത്രം. കുളമായ കുളമെല്ലാം പുഴയായ പുഴയെല്ലാം വെളളം കൊണ്ടു നിറയ്‌ക്കാലോ പച്ചപ്പാകെ പുതയ്‌ക്കാലോ കൊച്ചരിപ്രാവു പനന്തത്ത പുളളിക്കുയിലും തേൻകുരുവീം എല്ലാമിനിയും പാടിവരും. എല്ലാമിനിയും ആടിവരും. ...