ഡോ.പ്രഭാകരൻ പഴശ്ശി
കഥയുടെ കാലം
ദിശാബോധം നഷ്‌ടപ്പെട്ട കഥയുടെ കാലമാണിത്. ആഴത്തിനും പരപ്പിനുമപ്പുറം ആഖ്യാനത്തിന്റെ അപൂർവ്വതയ്‌ക്കു പ്രാധാന്യം നല്‌കുന്നവരാണ് പുതിയ കഥാകൃത്തുക്കൾ. കഥ, കഥയിൽനിന്നകലുകയും കഥ, കാര്യമാകാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ധാരാളമാണിപ്പോൾ. ആഖ്യാനരീതിതന്നെയാണ് സൃഷ്‌ടി എന്ന അപ്പൻപ്രഭൃതികളുടെ വാദവും ആശയത്തിനാണ് പ്രാധാന്യം എന്ന പുരോഗമന സാഹിത്യനിരീക്ഷണവും കഥാസാഹിത്യത്തെ വളർത്താനുതകിയില്ല. എന്നാൽ കഥ, അപൂർവ്വരീതിയിലുളള അപൂർവ്വമായ ആശയത്തിന്റെ കാലാത്മികമായ ആവിഷ്‌കാരമാണെന്ന സത്യം ഒട്ടൊക്കെ അംഗീകരിക്കപ്പെട്ടിട്ട...