ഡോ.പൂവറ്റൂർ രാമകൃഷ്‌ണപിളള
തുളസീവനം സഹൃദയനായ ഭരണാധികാരി
കലയും കവിതയും എഴുത്തും വായനയും പ്രസംഗവുമെല്ലാം ഐ.എ.എസ്സുകാർക്ക് ബാലികേറാമലയാണെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്കു തെറ്റി. സാഹിത്യകാരന്മാരായ ചുരുക്കം ചില ഐ.എ.എസ്സുകാരിൽ എന്തുകൊണ്ടും അഗ്ര്യപൂജ അർഹിക്കുന്ന ഒരു വിശിഷ്‌ടവ്യക്തി നമുക്കുണ്ട്. ചിരപരിചിതനാണ് അദ്ദേഹം. അതെ തുളസീവനമെന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ.ആർ.രാമചന്ദ്രൻ നായർ കേരളീയർക്ക് തികച്ചും സുപരിചിതൻ തന്നെ. ഉദാരമതി, ബഹുമുഖപ്രതിഭ, സാഹിത്യനിപുണൻ, പ്രഭാഷണചതുരൻ, സ്‌നേഹസമ്പന്നൻ-ഇങ്ങനെയൊക്കെയാണ് സംസ്‌കാര കേരളം രാമചന്ദ്രൻ നായരെ വിശേഷി...