ഡോ.പി.എ.രാധാകൃഷ്‌ണൻ
ശുദ്ധജല ചിന്തകൾ
വെളളത്തിന് പകരം വെക്കാൻ, പ്രകൃതിക്ക് മറ്റൊന്നില്ല. വായുവിനെപ്പോലെ തന്നെ ജീവികൾക്ക് ആവശ്യമായ അമൃത്. ഏതൊരു ജീവിയുടെയും ജന്മാവകാശമാണത്. 1977-ൽ ഐക്യരാഷ്‌ട്രസഭ അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നു. ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ അളവിൽ കുടിക്കാനുളള ശുദ്ധജലത്തിന് അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നെന്ന നിലക്ക് അവകാശമുണ്ട്. അതുപോലെ തന്നെ അവരുടെ ജീവിത ചുറ്റുപാടിൽനിന്ന് കക്കൂസ്, കുളിമുറി, മാലിന്യം, വ്യവസായ നിർഗമം എന്നിവയിൽ നിന്നുളള അഴുക്കുവെളളം നിർമ്മാർജനം ചെയ്‌ത് ആരോഗ്യപരമായ...