ഡോ.പി.രാധാകൃഷ്‌ണൻ
സേതുബന്ധനം
ആനന്ദാശ്രമത്തിലെ അനവധി തിരികളുളള വിളക്ക് കൂടുതൽ പ്രകാശിച്ചുകൊണ്ടേയിരുന്നു. മേളയിൽ പങ്കെടുത്തവരെല്ലാം അതിൽ എണ്ണ പകർന്നു. അനിത്യവും അസുഖകരവുമാണീ ലോകമെങ്കിലും പരസ്‌പരാനന്ദത്തിന്റെ മാർഗ്ഗത്തിലൂടെ ശാന്തിയുടെ താഴ്‌വരയിലേക്കുളള ദർശനത്തിന്റെ ഈ യാത്ര തുടരേണ്ടതാണെന്ന് യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. ഈ വലിയ ലോകമോ അതിലെ തിന്മകളോ ഈ ചെറിയ സദസ്സിനെ ഭയപ്പെടുത്തിയില്ല. വ്യക്തമായ ജീവിതദർശനം ഉൾക്കൊളളുന്ന ഈ ആശയവുമായി നമുക്ക് മുന്നോട്ടു പോകാം. നിരന്തരമായ സാധന ഇതിനാവശ്യമാണ്. ഒരു ആത്മ പരിശോധന-ഈ ലോകത്തു നടക്കു...