ഡോ. എന്‍. സി. ഉണ്ണിക്കൃഷ്ണന്‍
സഞ്ചാരിയായ സാഹിത്യകാരന്‍
മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളില്‍ അധികമാരും പ്രവേശിക്കാത്ത ഒരു സാമ്രാജ്യത്തില്‍ കടന്നു ചെന്ന് അവിടത്തെ ചക്രവര്‍ത്തിയായി രാജകീയ പ്രൗഢിയോടെ വിരാജിച്ച മഹത് പ്രതിഭയാണ് എസ്. കെ. പൊറ്റക്കാട്. 1913 മാര്‍ച്ച് 13ന് ജനിച്ച എസ്‌കെയുടെ ജന്മശതവര്‍ഷമായി 2013 കൊണ്ടാടുമ്പോള്‍ അദ്ദേഹം നമുക്ക് പകര്‍ന്നുതന്ന ഭാഷാസമ്പുഷ്ടമായ സംഭാവനകളെ ഓര്‍മിക്കാതിരിക്കാനാവില്ല. മൂന്നു കവിതാ സമാഹാരങ്ങള്‍, പത്ത് നോവലുകള്‍, ഇരുപത്തിയേഴ് കഥാ സമാഹാരങ്ങള്‍, പതിനെട്ട് യാത്രാവിവരണ ഗ്രന്ഥങ്ങള്‍, ഒരു നാടകം, ആത്മകഥാപരമായ രണ്ടു കൃതികള്‍ തു...