ഡോ.എം.പി.ബാലകൃഷ്‌ണൻ
പ്രതിഷേധം ആരോട് ഞാനറിയിക്കേണ്ടൂ?
നാടാകെ പ്രതിഷേധം. മുഖക്കുറിമുതൽ പുറംചട്ടവരെ ‘ഉൺമ’യിലും പ്രതിഷേധം. അടിയന്തിരാവസ്ഥയുടെ പുതിയ മുഖമായി മുത്തങ്ങയെ ഉൺമ കാണുന്നു. അതുണ്മയോ? ഇങ്ങുതെക്ക്, കന്യാകുമാരി ജില്ലയോടു ചേർന്ന് ആറുകാണിസെറ്റിൽമെന്റ്. പത്തുമുപ്പതുവർഷംമുൻപ് ഈ ലേഖകൻ ആദിവാസികളുടെ ജീവിതമറിയാൻ അവിടെച്ചെന്നു. അഞ്ഞൂറോളം കാണിക്കാരുളള പ്രദേശം. ആഴ്‌ചയിലൊരിക്കൽ അവരുടെ ഭരദേവതാക്ഷേത്രത്തിൽ എല്ലാവരും ഒത്തുകൂടും. അങ്ങനെയൊരു ദിവസമാണു ഞാനും അവിടെച്ചെന്നത്. ഒരാളൊഴികെ ബാക്കിയെല്ലാവരും മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. മദ്യപിക്കാത്ത യുവാ...
വളരുക, മതത്തിൽനിന്നും സംസ്‌കാരത്തിലേക്ക്
ശ്രീമാൻ കുരീപ്പുഴ ശ്രീകുമാറിന്റെ ഒരു കവിതാപുസ്‌തകത്തിന് ഈ വർഷത്തെ ബാലസാഹിത്യപുരസ്‌കാരം നല്‌കാൻ കേരള സാഹിത്യഅക്കാദമി തീരുമാനിച്ചു. എന്നാൽ കവി അതു നിരസിച്ചിരിക്കുന്നു! പുരസ്‌കാരം ശ്രീപത്മനാഭസ്വാമിയുടെ പേരിലുളളതാണ് എന്നതത്രേ നിരാസഹേതു. വേദാന്തശാസ്‌ത്രമനുസരിച്ച് അസ്‌തി, ഭാതി, പ്രിയം, നാമം, രൂപം എന്ന അംശപഞ്ചകത്തിൽ നാമരൂപാത്മകമാണ് ഈ പ്രപഞ്ചം. ആദ്യത്രയം ബ്രഹ്‌മവും. അങ്ങനെ, നാമരൂപങ്ങൾക്കതീതനായി സർവ്വവ്യാപിയായിരിക്കുന്ന അനന്തശായിയെ പേരിട്ടു താഴ്‌ത്തുന്നതിനോടു യോജിപ്പില്ലായ്‌കയാലാവണം അദ്ദേഹം അങ്ങ...
സാഹിത്യസാർസും സ്‌നേഹപ്രതിരോധവും
സംസ്‌കൃതം പഠിപ്പിക്കുന്നത് ചാതുർവർണ്ണ്യസംസ്‌കാരം പുനസ്ഥാപിക്കാനുളള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നു കേരള സർവ്വകലാശാല സംസ്‌കൃത അദ്ധ്യാപകനും വേദാനത പഠനകേന്ദ്രം മേധാവിയുമായ ഡോ. കെ. മഹേശ്വരൻനായർ പ്രസ്താവിച്ചിരിക്കുന്നു. ആദ്യം താൻ ആ തൊഴിൽ നിർത്തിയിട്ടുവേണ്ടേ ഹേ ഇതുപറയാൻ എന്നു നിങ്ങൾ ചോദിച്ചാൽ എന്തായിരിക്കും ഈ ശമ്പളപണ്ഡിതന്റെ മറുപടി? ദേഹമനങ്ങാനെ പ്രതിമാസം അഞ്ചക്കശമ്പളം പറ്റിക്കൊണ്ടിരിക്കുന്നത് അങ്ങനെയങ്ങു വേണ്ടെന്നു വയ്‌ക്കാനൊക്കുമോ എന്നായിരിക്കാനേ തരമുളളൂ. വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികൾ ...