ഡോ.എം.പി.ബാലകൃഷ്‌ണൻ
സ്വാതന്ത്ര്യം നിലനിർത്താൻ, സ്വപ്‌നം സംരക്ഷിക്കാൻ
തമിഴ്‌നാടും കേരളവും തമ്മിലെന്തു വ്യത്യാസം? അവിടെ പൂജ്യപാദന്മാർ പീഡിപ്പിക്കപ്പെടുന്നു. ഇവിടെ പരമനാറികൾ സംരക്ഷിക്കപ്പെടുന്നു. രണ്ടും ഫലം കൊണ്ടൊന്നുതന്നെ-സംസ്‌കാരത്തിന്റെ മരണമണി. മരിച്ചുകൊണ്ടിരിക്കുകയായിരുന്ന കിളിരൂരിലെ പെൺകുട്ടിയെക്കുറിച്ചു മുഖക്കുറിയെഴുതിയ (നവംബർ ലക്കം) പത്രാധിപർക്ക്, ഇതച്ചടിച്ചുവരുന്ന ലക്കത്തിൽ പെൺകുട്ടിക്ക് നിത്യശാന്തി നേരേണ്ടിവന്നിരിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ഈ മലനാടിന്നായി പരിസ്ഥിതിലക്കം ഇറക്കിയവർക്ക് അങ്ങനെയൊരു ദുര്യോഗം വരാതിരിക്കട്ടെ. ‘നമ്മുടെ ഓലപ്പന്തുരുണ്ട ച...
മഹാബലിയും വാമനനും മലയാളിയും
മണ്ണിൽനിന്നും മറഞ്ഞിട്ടും മലയാളമനസ്സിൽ അമരനായ മാവേലി മുത്തച്ഛൻ ചെറുമക്കളെ കാണാനെത്തുന്ന ‘ഓണനന്നാൾ’. ഓണത്തെക്കുറിച്ച് ആദ്യപരാമർശം കാണുന്നതു മാങ്കുടിമരുതനാർ രചിച്ച ‘മതുരൈ കാഞ്ചി’ എന്ന സംഘകാലകൃതിയിലാണ്. അതിൽ ‘മായോൻ മേയ ഓണനന്നാൾ’ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. മഹാവിഷ്‌ണു അവതരിച്ച ഓണദിവസം എന്നർത്ഥം. മഹാബലിയുടെ വരവു സംബന്ധിച്ചു പ്രചാരത്തിലുളള കഥയ്‌ക്ക്, ഏതായാലും പ്രമാണമൊന്നും കാണുന്നില്ല. വാമനൻ മൂന്നടിമണ്ണു യാചിച്ചു എന്നും മൂന്നാമടിയ്‌ക്കിടമില്ലാതെ വന്നപ്പോൾ മഹാബലിയുടെ തലയിൽ ചവിട്ടി പാതാളത്...
കാര്യവിവരമുളളവർ ഇറ്റലിയിലുമുണ്ട്
‘ഇന്ത്യ ഇറ്റലിയുടെ കൈകളിൽ ഭദ്രം’- കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നപ്പോൾ ഇറ്റലിയിലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്ത, ആ പത്രം ഉയർത്തിക്കാട്ടി ഒരു ചാനൽ സംപ്രേഷണം ചെയ്‌തിരുന്നു. ഭദ്ര ശബ്‌ദത്തിന്റെ ആർഷപ്രയോഗത്തിന് അർത്ഥം ഇതല്ല. ‘ഓം ഭദ്രം കർണ്ണേഭിഃ ശൃണുയാമ ദേവാഃ’ എന്നു തുടങ്ങുന്ന തൈത്തിരീയമന്ത്രം പ്രശസ്‌തമാണല്ലോ. ഒന്നിന്റെ ഭദ്രത മറ്റൊന്നിന്റെ കൈകളിലല്ല, സ്വന്തം കാലുകളിലാണ് എന്നു നാം വിശ്വസിക്കുന്നു. അല്ലെങ്കിൽ കുറേക്കൂടി ശക്തമായ ബ്രിട്ടീഷ് ഹസ്‌തങ്ങൾ തട്ടിമാറ്റി നിലത്തിറങ്ങേണ്ട കാര്യമില്ലായിരുന്...