ഡോ.എം.കെ.ചാന്ദ് രാജ്
ഏകാംഗം
കോടതിമുറിക്കുളളിൽ തീപിടിച്ച നിഴലുമായ് പ്രതിക്കൂട്ടിൽ ഒരാൾ മാത്രം! ചോദ്യശ്ശരങ്ങളാൽ നിരന്തരം മുറിപ്പാടു തീർത്ത് വിസ്‌തരിക്കാൻ സാക്ഷിയാവാൻ വാദം കേൾക്കാൻ ന്യായവിധി പറയാൻ അന്ത്യവിധി നടപ്പിലാക്കാൻ.... ഒടുവിൽ ദുർവിധിക്കുരുക്കിൽ തൂങ്ങാനും ഒരേയൊരാൾ മാത്രം! Generated from archived content: poem1_mar17.html Author: dr_mkchandraj
ഭാഷാപുരോഗതി ലിപിമാനകീകരണത്തിലൂടെ
മലയാളിയിൽനിന്നും അകന്നുപോകുന്ന മലയാളഭാഷയെക്കുറിച്ച് തീരെ ലാഘവത്തോടെയാണ് കേരളീയർ ചർച്ച ചെയ്യുന്നത്. ഇത്തരം ചർച്ചകളുടെ ഫലപ്രാപ്തിയെക്കുറിച്ച് തീരെ ശുഭാപ്തി വിശ്വാസമില്ലാതെയാണ് പലരും ഇന്ന് ഈ വിഷയത്തെപ്പറ്റി പരാമർശിക്കുന്നതുതന്നെ. മലയാള ഭാഷ കേരളീയന്റെ സ്വത്വമുദ്രയാണ്. അതു നശിച്ചാൽ മലയാളിയുടെ അസ്തിത്വം നഷ്‌ടമായി എന്നാണർത്ഥം. ഭാഷ വെറും ആശയ വിനിമയോപകരണം മാത്രമല്ല ദേശീയ ജീവിയുടെ ചിന്താഘടന കൂടിയാണ് എന്ന് പൗലൊ ഫ്രെയർ പ്രസ്താവിക്കുമ്പോൾ, ഭാഷ അതു കൈകാര്യം ചെയ്യുന്ന ജനതയുടെ അസ്തിത്വ പ്രഖ്യാപനത്തി...
മലയാളം എന്തിന്?
ആത്മഭാഷണത്തിന്റെ മാധ്യമമാണ് മാതൃഭാഷ. ചിന്തയും ഭാഷയും, ആത്മാവും ശരീരവും എന്നപോലെ അവിഭാജ്യമാണ്. ചിന്തിക്കുവാൻ ഭാഷയുടെ പിൻബലം കൂടിയേതീരൂ. പ്രാകൃത മനുഷ്യനിൽ നിന്ന് ആധുനികമനുഷ്യനിലേക്കുളള വളർച്ച ഭാഷാപുരോഗതിയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച ഭാഷ സംസാരിക്കുന്ന രാജ്യക്കാർ സാമ്പത്തിക സാമൂഹിക സാംസ്‌കാരികരംഗങ്ങളിലും വികാസം നേടിയവരാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വികസിതരാജ്യങ്ങളിലെ ഭാഷയ്‌ക്ക് ആ രാജ്യത്തെ സർവമണ്‌ഡലങ്ങളിലും പ്രചാരമുണ്ടായിരിക്കും. ജനതയുടെ ജീവിതനിലവാരം ഉയ...
ഫാസിസത്തിന്റെ കാണാവഴികൾ
മനുഷ്യമനസ്സുകളെ മെരുക്കിയെടുക്കുന്ന ഫാസിസത്തിന്റെ നാനാതരം കെണികളെക്കുറിച്ച് നാം വേണ്ടത്ര ബോധാവാന്മാരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാനവപുരോഗതിക്കു വിലങ്ങുതടി സൃഷ്‌ടിച്ചും പ്രതിലോമപരതയുടെ എണ്ണമറ്റ ചതിക്കുഴികൾ തീർത്തും ഫാസിസം പടർന്നു കയറുകയാണ്. സോഷ്യലിസം, കമ്മ്യൂണിസം, ഡമോക്രസി, ലിബറിലിസം തുടങ്ങിയ രാഷ്‌ട്രീയ പദാവലികളിൽ നിന്നൊക്കെ വേറിട്ടതും അവ്യക്തത നിറഞ്ഞതുമായ പദമാണ് ഫാസിസം. പദാർത്ഥം സൂചിപ്പിക്കുന്നതുപോലെത്തന്നെ ഫാസിസത്തിന്റെ ഉത്ഭവം, വളർച്ച എന്നിവയും അവ്യക്തതയിൽ അമർന്നിരിക്കുന്നതായി കാണ...