ഡോ. മിനി പ്രസാദ്
ബെന്യാമിൻ രചിച്ച യുത്തനേസിയ
ബെന്യാമിന്റെ 14 ചെറുകഥകളുടെ സമാഹാരമാണിത്. കുറ്റബോധത്തിന്റെയും ആത്മവിചാരണയുടെയും നിരന്തരവും അപാരവുമായ സംഘർഷത്തിൽ പിടയുന്ന മനുഷ്യമനസ്സിന്റെ ഉൾവിളികൾ ലോകത്തിന്റെ വിചാരണകളിൽ നിന്നു രക്ഷപ്പെട്ടാലും സ്വന്തം മനഃസാക്ഷി മാപ്പു തരില്ല എന്ന അറിവ് ഈ കഥകളിലുണ്ട്. വായനക്കാരനിലേക്കും ഈ അറിവൊരു ഭാരമായി കടന്നുവരുന്നു. സ്‌നേഹം എന്താണെന്ന് അന്വേഷിച്ചലയുന്ന ഒരുപറ്റം മനുഷ്യരെ ഇവിടെ കണ്ടെത്താം. കഥാകൃത്തിന്റെ പ്രവാസാനുഭവങ്ങൾ ഈ കഥകൾക്ക് തീവ്രതയേറ്റുന്നു. മലയാള ചെറുകഥയുടെ ലോകത്ത് ഈ പുതിയ കഥാകൃത്ത് വ്യത്യസ്‌തനായ...
മെയിൽ റണ്ണർ
വയനാട്ടിലെ ഒരുൾഗ്രാമത്തിലെ പോസ്‌റ്റാഫീസിലെ അഞ്ചലോട്ടക്കാരനായിരുന്നു ഒണക്കൻ. താലി കെട്ടിയ കല്യാണപ്പെണ്ണിനെപ്പോലെ 21 വർഷം അരുമയായി കാത്തുസൂക്ഷിച്ച മെയിൽ ബാഗ് മെയിൽബസ്സ് വരുന്നതോടെ അവന്റേതല്ലാതാവുന്നു. അത്തരമൊരു ജീവിതം അവന് താങ്ങാനാവുമായിരുന്നില്ല. കാടിന്റെ മകനായ ഒണക്കനെ ആന പേടിപ്പിക്കുന്നുണ്ടെങ്കിലും ഉപദ്രവിക്കുന്നില്ല. സ്വന്തം ജീവിതപരാജയമായി അവൻ കാണുന്ന മെയിൽ ബസ്സിന്റെ മുമ്പിൽ ചാടി അവൻ മരിക്കുന്നു. പുരോഗതി എന്നു നാം വ്യവഹരിക്കുന്ന പലതും കടന്നുവരുമ്പോൾ തൊഴിലും ജീവിതസാഹചര്യങ്ങളും നഷ്‌ടപ്പെട...