ഡോ. മേരിവിതയത്തിൽ
വെറുതേ……
പൂവറിയാതെ... പൂവനമറിയാതെ..... ഒരുകൊച്ചു പൂവിൻ വർണ്ണഭംഗിയിൽ മയങ്ങി വീണതെന്തിന് നീ... വെറുതേ.... മയങ്ങി വീണതെന്തിന് നീ.... കാടറിയാതെ.... കഥയറിയാതെ...... കടന്നുചെന്നതെന്തിന് നീ..... നേരറിയാതെ.... നെറിയറിയാതെ..... കരം പിടിച്ചതെന്തിന് നീ..... സ്വപ്‌നങ്ങൾ മയങ്ങുന്നതാഴ്‌വരയിൽ പ്രേമചകോരമായ് കടന്നു വന്നതെന്തിന് നീ..... വാടാമലരുകളാടിക്കളിക്കുന്ന വൃന്ദാവനത്തിൽ ചെന്നതെന്തിന് നീ..... വെറുതേ ചെന്നതെന്തിന് നീ...... Generated from archived content: poem1_oct15_10.html...